പ്രീമിയർ ലീഗിൽ നിന്ന് ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നിവക്ക് യോഗ്യത നേടിയ ടീമുകൾ

പ്രീമിയർ ലീഗ് 2021/22 സീസൺ പൂർത്തിയായിരിക്കുകയാണ്. അവസാന ദിവസത്തേക്ക് നീണ്ട കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയാണ് വിജയിച്ചപ്പോൾ, നോർവിച്ച് സിറ്റി, വാറ്റ്ഫോഡ്, ബേൺലി എന്നിവർ പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടു.
ലീഗ് സീസൺ പൂർത്തിയായതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നിവക്ക് യോഗ്യത നേടിയ ടീമുകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
യുവേഫ ചാമ്പ്യൻസ് ലീഗ്
ആദ്യ നാല് സ്ഥാനങ്ങളിൽ ലീഗ് സീസൺ പൂർത്തിയാക്കിയ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ടോട്ടൻഹാം ഹോട്സ്പർ എന്നിവരാണ് അടുത്ത സീസണിനുള്ള ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്.
യുവേഫ യൂറോപ്പ ലീഗ്
അഞ്ചും ആറും സ്ഥാനങ്ങളിൽ സീസൺ പൂർത്തിയാക്കിയ ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് യൂറോപ്പ ലീഗിന് യോഗ്യത നേടിയിട്ടുള്ളത്.
യുവേഫ കോൺഫറൻസ് ലീഗ്
ലീഗ് സീസണിലെ അവസാന മത്സരത്തിൽ ബ്രൈട്ടണിനെതിരെ പരാജയപ്പെട്ടതോടെ യൂറോപ്പ ലീഗിന് യോഗ്യത നേടാൻ കഴിയാതിരുന്ന വെസ്റ്റ് ഹാം ആണ് പ്രീമിയർ ലീഗിൽ നിന്ന് കോൺഫറൻസ് ലീഗിന് യോഗ്യത നേടിയിട്ടുള്ളത്.