Football in Malayalam

കെവിൻ ഡി ബ്രൂയ്ൻ പുതിയ കരാറൊപ്പിട്ടതോടെ പ്രീമിയർ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പത്തു താരങ്ങൾ

Sreejith N
Manchester City v Borussia Moenchengladbach - UEFA Champions League Round Of 16 Leg Two
Manchester City v Borussia Moenchengladbach - UEFA Champions League Round Of 16 Leg Two / Miklos Szabo/Getty Images
facebooktwitterreddit

വമ്പൻ ക്ലബുകളുടെ നോട്ടപ്പുള്ളിയായിട്ടും സിറ്റിയോടുള്ള തന്റെ ആത്മാർഥത ഒരിക്കൽ കൂടി തെളിയിച്ചതാണ് ബെൽജിയൻ താരം കെവിൻ ഡി ബ്രൂയ്ൻ പുതിയ കരാറൊപ്പിട്ടത്. നിലവിലെ കരാർ പ്രകാരം 2025 വരെ താരത്തിന് ഇംഗ്ലീഷ് ക്ലബിൽ തുടരാം. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ വർഷം ഏജന്റുമായുള്ള ബന്ധങ്ങൾ അവസാനിപ്പിച്ച താരം കോൺട്രാക്‌ട് ചർച്ചകൾ സ്വയം നടത്തുകയാണ് ചെയ്‌തത്‌.

പുതിയ കരാർ ഒപ്പിട്ട് പ്രതിഫലം വർധിപ്പിച്ചതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി ഡി ബ്രൂയ്ൻ മാറി. ഏതാണ്ട് 385000 പൗണ്ടാണ് ഒരാഴ്‌ചയിൽ ഇരുപത്തിയൊൻപതുകാരനായ താരത്തിന് പ്രതിഫലമായി ലഭിക്കുന്നത്. അതേസമയം ഡി ബ്രൂയ്ൻ ഉൾപ്പെടെ പ്രീമിയർ ലീഗിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങൾ ഇവരാണ്.

പ്രീമിയർ ലീഗിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങൾ (താരം, ക്ലബ്, പ്രതിഫലം എന്ന രീതിയിൽ)

10. സെർജിയോ അഗ്യൂറോ, മാഞ്ചസ്റ്റർ സിറ്റി, ആഴ്ചയിൽ 230000 പൗണ്ട്

9. ആന്റണി മാർഷ്യൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്ചയിൽ 250000 പൗണ്ട്

8. ടിമോ വെർണർ, ചെൽസി, ആഴ്ചയിൽ 270000 പൗണ്ട്

7. പോൾ പോഗ്ബ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്ചയിൽ 290000 പൗണ്ട്

6. റഹീം സ്റ്റെർലിങ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്ചയിൽ 300000 പൗണ്ട്

5. കായ് ഹാവേർട്സ്, ചെൽസി, ആഴ്ചയിൽ 310000 പൗണ്ട്

4. ഗാരത് ബേൽ, ടോട്ടനം (ലോൺ), ആഴ്ചയിൽ 325000 പൗണ്ട്

3. പിയറെ എമെറിക് ഒബാമയാങ്, ആഴ്‌സണൽ, ആഴ്ചയിൽ 350000 പൗണ്ട്

2. ഡേവിഡ് ഡി ഗിയ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്ചയിൽ 375000 പൗണ്ട്

1. കെവിൻ ഡി ബ്രൂയ്ൻ, മാഞ്ചസ്റ്റർ സിറ്റി, ആഴ്ചയിൽ 385000 പൗണ്ട്


facebooktwitterreddit