Premier League

ബലാൽസംഗം ചെയ്‌തുവെന്ന ആരോപണത്തിൽ പ്രീമിയർ ലീഗ് താരം അറസ്റ്റിൽ

Sreejith N
Premier League Player Arrested For Alleged Rape
Premier League Player Arrested For Alleged Rape / Visionhaus/GettyImages
facebooktwitterreddit

ബലാൽസംഗം ചെയ്‌തുവെന്ന ആരോപണത്തിൽ ഒരു പ്രീമിയർ ലീഗ് ഫുട്ബോൾ താരത്തെ കഴിഞ്ഞ ദിവസം വെസ്റ്റ് ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്‌തു. ഇരുപതു വയസിൽ കൂടുതലുള്ള താരമാണ് അറസ്റ്റിൽ ആയതെന്നും നിയമപരമായ കാരണങ്ങൾ പരിഗണിച്ച് താരത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ലെന്നും യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ടെലിഗ്രാഫ് ആദ്യം പുറത്തു വിട്ട ഈ വാർത്ത പിന്നീട് ദി അത്‌ലറ്റിക് സ്ഥിരീകരിക്കുകയുണ്ടായി. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള താരത്തെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാൻ ചോദ്യം ചെയ്‌തു കൊണ്ടിരിക്കുകയാണ്. കുറ്റകൃത്യം നടന്നത് ജൂണിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇരുപതു വയസോളമുള്ള ഒരു പെൺകുട്ടിയാണ് ജൂലൈ നാലിന് പരാതിയുമായി എത്തിയതെന്ന് പോലീസിന്റെ പ്രസ്‌താവന വ്യക്തമാക്കുന്നു. ജൂൺ മാസത്തിലാണ് സംഭവം നടന്നതെന്നും ബാർനെറ്റിൽ നിന്നാണ് പ്രീമിയർ ലീഗ് താരത്തെ അറസ്റ്റ് ചെയ്‌തതെന്നും അന്വേഷണ നടപടികൾ പുരോഗമിച്ചു വരികയാണെന്നും അവർ വ്യക്തമാക്കി.

അതേസമയം പ്രീമിയർ ലീഗ് താരത്തിന്റെ ക്ലബ് ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും നൽകാൻ തയ്യാറല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഖത്തർ ലോകകകപ്പിൽ ദേശീയ ടീമിനെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ സാധ്യതയുള്ള താരമായതു കൊണ്ടാണ് ക്ലബ് പ്രതികരിക്കാൻ വിസമ്മതം അറിയിച്ചത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit