Football in Malayalam

ലാ ലിഗയെ ഔദ്യോഗികമായി മറികടന്ന് യൂറോപ്പിലെ ഏറ്റവും മികച്ച ലീഗായി ഇംഗ്ലീഷ് പ്രീമിയർ ലീഗ്

Sreejith N
Manchester United v AS Roma - UEFA Europa League Semi Final: Leg One
Manchester United v AS Roma - UEFA Europa League Semi Final: Leg One / Alex Livesey - Danehouse/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും ഇംഗ്ലീഷ് ക്ലബുകൾ നടത്തുന്ന മികച്ച പ്രകടനത്തിന്റെ ഭാഗമായി യൂറോപ്പിലെ ഏറ്റവും മികച്ച ലീഗെന്ന നേട്ടം ലാ ലിഗയെ മറികടന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗ് സ്വന്തമാക്കി. റോമക്കെതിരായ യൂറോപ്പ ലീഗ് സെമിഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നിൽ നിന്നും തിരിച്ചടിച്ച് രണ്ടിനെതിരെ ആറു ഗോളുകൾക്ക് നേടിയ വിജയമാണ് യുവേഫ കോഎഫിഷ്യന്റ് റാങ്കിങ്ങിൽ പ്രീമിയർ ലീഗിനെ മുന്നിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചത്.

യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും സെമി ഫൈനലിലെത്തിയ എട്ടു ടീമുകളിൽ നാലെണ്ണവും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നാണ്. ചാമ്പ്യൻസ് ലീഗിൽ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും സെമി ഫൈനലിൽ ഇടം പിടിച്ചപ്പോൾ യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലുമാണ് സെമിയിലുള്ളത്. ഇതിൽ ആദ്യപാദ മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആഴ്‌സണൽ മാത്രമാണ് തോൽവി വഴങ്ങിയിരിക്കുന്നത്.

റയൽ മാഡ്രിഡിന്റെ മൈതാനത്തു നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യപാദത്തിൽ ചെൽസി സമനില നേടിയെടുത്തിരുന്നു. അതേസമയം പിഎസ്‌ജിയുടെ മൈതാനത്തു നടന്ന മത്സരത്തിൽ പിന്നിൽ നിന്നും തിരിച്ചടിച്ചാണ് മാഞ്ചസ്റ്റർ സിറ്റി വിജയം സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് റോമക്കെതിരെ സ്വന്തം മൈതാനത്ത് തകർപ്പൻ ജയം നേടിയപ്പോൾ ആഴ്‌സണൽ മാത്രം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിയ്യാറയലിനോട് കീഴടങ്ങുകയായിരുന്നു.

ലീഗുകളുടെ യുവേഫ കോഎഫിഷ്യന്റ് റാങ്കിങ്:

1. ഇംഗ്ലണ്ട് - 98.997 പോയിന്റ്

2. സ്പെയിൻ - 97.425 പോയിന്റ്

3. ഇറ്റലി - 75.153 പോയിന്റ്

4. ജർമനി - 73. 570 പോയിന്റ്

5. ഫ്രാൻസ് - 56.081 പോയിന്റ്

ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് സെമി ഫൈനലുകളിൽ ഇംഗ്ലണ്ടിൽ നിന്നുള്ള രണ്ടു ടീമുകൾ വീതം ഉണ്ടെന്നിരിക്കെ റയൽ മാഡ്രിഡോ വിയ്യാറയലോ കിരീടം സ്വന്തമാക്കിയാൽ പോലും ഇംഗ്ലണ്ടിനെ യുവേഫ കോഎഫിഷ്യന്റ് റാങ്കിങ്ങിൽ പിന്നിലാക്കാൻ ലാ ലിഗക്ക് കഴിയില്ല. അതേസമയം റയൽ ചാമ്പ്യൻസ് ലീഗ് കിരീടവും സെവിയ്യ യൂറോപ്പ ലീഗും സ്വന്തമാക്കിയ 2015-16 സീസണിൽ ലാ ലിഗ നേടിയ ഏറ്റവുമുയർന്ന കോഎഫിഷ്യന്റ് റാങ്കിങ് റെക്കോർഡ് മറികടക്കാൻ പ്രീമിയർ ലീഗിന് ഇത്തവണ അവസരമുണ്ട്.


facebooktwitterreddit