Premier League

അറസ്റ്റിലായ പ്രീമിയർ ലീഗ് താരത്തെ മറ്റൊരു സ്ത്രീക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണത്തിൽ വീണ്ടും അറസ്റ്റ് ചെയ്‌തു

Julian Finney/GettyImages
facebooktwitterreddit

ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തിൽ പോലീസ് അറസ്റ്റ് ചെയ്‌ത ഒരു പ്രീമിയർ ലീഗ് താരത്തെ, മറ്റൊരു ഇരക്കെതിരെ രണ്ട് ലൈംഗികാതിക്രമം നടത്തിയെന്ന സംശയത്തിൽ വീണ്ടും അറസ്റ്റ് ചെയ്‌തു.

നിയമപരമായ കാരണങ്ങൾ കൊണ്ട് പേര് വെളിപ്പെടുത്താനാവാത്ത ഇരുപതു വയസിൽ കൂടുതൽ പ്രായമുള്ള താരം 2022 ലോകകപ്പ് യോഗ്യത നേടിയ ഒരു ടീമിലെ അംഗം കൂടിയാണ്. ആരോപണവിധേയനായ താരത്തിന്റെ ക്ലബ്ബ് ഔദ്യോഗികമായി ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചിട്ടില്ല. ഇംഗ്ലീഷ് മാധ്യമമായ ടെലെഗ്രാഫ് ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

2022 ജൂലൈ 4നു റിപ്പോർട്ട്‌ ചെയ്ത ബലാത്സംഗ ആരോപണത്തിൽ ജൂൺ മാസത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ട്‌ ചെയ്യുന്നു. ഈ കേസിലായിരുന്നു താരത്തെ ആദ്യം അറസ്റ്റ് ചെയ്‌തത്.

കസ്റ്റഡിയിലിരിക്കെ, മറ്റൊരു സ്ത്രീക്കെതിരെ 2021 ഏപ്രിൽ, ജൂൺ മാസങ്ങളിൽ നടന്നതായി ആരോപിക്കപ്പെടുന്ന രണ്ട് ബലാത്സംഗ സംഭവങ്ങളിൽ സംശയം തോന്നിയതിനെ തുടർന്ന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ സംഭവത്തിൽ താരത്തെ അറസ്റ്റ് രേഖപ്പെടുത്തി ഓഗസ്റ്റ് മാസത്തിലെ ഒരു ദിവസം വരെ ജാമ്യത്തിൽ വിട്ടയച്ചുവെന്നും റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു. എന്തായാലും ഏറ്റവും പുതിയ ആരോപണങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് ഈ സാഹചര്യത്തേക്കുറിച്ച് കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതർ.


facebooktwitterreddit