Football in Malayalam

2021ലെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരങ്ങൾ

Haroon Rasheed
Mohamed Salah and Bernardo Silva have been impressive for their respective sides in the Premier League this season
Mohamed Salah and Bernardo Silva have been impressive for their respective sides in the Premier League this season / Jonathan Moscrop, Michael Regan - Getty Images
facebooktwitterreddit

2022 വിളിപ്പാടകലെ എത്തി നില്‍ക്കുകയാണ്. 2021 വിടപറയാന്‍ നില്‍ക്കുന്ന ഈ സമയത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ വർഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ കരുത്ത് തെളിയിച്ച താരങ്ങള്‍ ആരെല്ലാമാണെന്ന് പരിശോധിക്കുകയാണ് ഇവിടെ.

8. യൂറി ടിലെമാന്‍സ് (ലെസ്റ്റര്‍ സിറ്റി)

Youri Tielemans
Leicester City v Newcastle United - Premier League / Gareth Copley/GettyImages

2021ൽ ലെസ്റ്റര്‍ സിറ്റി എഫ്.എ കപ്പില്‍ മുത്തമിടാനുള്ള പ്രധാന കാരണം യൂറി ടെലിമാന്‍സ് ആണെന്ന് പറഞ്ഞാല്‍ തെറ്റാകില്ല.

ഈ വർഷമുടന്നീളം മികച്ച പ്രകടനം നടത്തിയ ടിലെമാന്‍സ് ലെസ്റ്റർ സിറ്റി നിരയിലെ നിർണായക സാന്നിധ്യമാണ്.

7. അന്റോണിയോ റൂഡിഗർ (ചെല്‍സി)

Antonio Rudiger
Chelsea v Everton - Premier League / Marc Atkins/GettyImages

തോമസ് ടുഷല്‍ ചെൽസിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത് മുതല്‍ ബ്ലൂസിന്റെ നിരയിലെ സ്ഥിര സാന്നിധ്യമായി മാറിയ റൂഡിഗര്‍ അര്‍പ്പണ ബോധത്തിന്റെ പര്യായംകൂടിയാണ്. ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലും നിർണായക പങ്ക് വഹിച്ചു.

6. ബെര്‍ണാഡോ സില്‍വ (മാഞ്ചസ്റ്റര്‍ സിറ്റി)

Bernardo Silva
Newcastle United v Manchester City - Premier League / Stu Forster/GettyImages

2021ല്‍ സില്‍വ സിറ്റിക്ക് സംഭാവനകള്‍ ഒരുപാട് നല്‍കിയിട്ടുണ്ട്. സിറ്റിയുടെ പ്ലേമേക്കര്‍ കെവിന്‍ ഡി ബ്രൂയിന്‍ പരുക്ക് കാരണം പുറത്തായിരുന്നപ്പോള്‍ ആ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാന്‍ സില്‍വക്ക് കഴിഞ്ഞിട്ടുണ്ട്. 2021/22 സീസണിലെ മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും മികച്ച താരമെന്നും സിൽവയെ വിശേഷിപ്പിക്കാം.

5. എഡ്വാര്‍ഡ് മെന്‍ഡി (ചെല്‍സി)

édouard Mendy
Wolverhampton Wanderers v Chelsea - Premier League / Visionhaus/GettyImages

ഗോള്‍ കീപ്പര്‍ക്ക് ഒരു ടീമിലെ പ്രധാന ഘടകമായി മാറാന്‍ കഴിയുമോ എന്നതിനുള്ള മറുപടിയാണ് ചെല്‍സിയുടെ ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡി. ബ്ലൂസിനെ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കെത്തിക്കുന്നതില്‍ മെന്‍ഡിയുടെ കൈകള്‍ക്ക് വലിയ പങ്കുണ്ട്. 2021ല്‍ ചെല്‍സിക്കായി കളിച്ച പകുതി മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേടിയ താരം കൂടിയാണ് മെന്‍ഡി.

4. റൂബന്‍ ഡയസ് (മാഞ്ചസ്റ്റര്‍ സിറ്റി)

Ruben Dias
Newcastle United v Manchester City - Premier League / Robbie Jay Barratt - AMA/GettyImages

സിറ്റിയുടെ പ്രതിരോധത്തിലെ പ്രധാന താരമാകുന്നതോടൊപ്പം ഏറ്റവും അത്യാവശ്യ ഘട്ടങ്ങളില്‍ ഗോള്‍ നേടാനുള്ള കഴിവും ഡയസിനുണ്ട്. അതുകൊണ്ട് തന്നെ പ്രീമിയര്‍ ലീഗിലെ മികച്ച താരങ്ങളുടെ പട്ടികയില്‍ ഡയസിനെ എണ്ണാതിരിക്കാന്‍ കഴിയില്ല. ഡയസ് സിറ്റിയുടെ പ്രതിരോധത്തിന്റെ ചുമതല ഏറ്റെടുത്തത് മുതല്‍ മികച്ച പ്രകടനമാണ് ക്ലബ് പുറത്തെടുക്കുന്നത്.

3. ജാവോ ക്യാൻസലോ (മാഞ്ചസ്റ്റര്‍ സിറ്റി)

Joao Cancelo
Newcastle United v Manchester City - Premier League / Robbie Jay Barratt - AMA/GettyImages

പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഫുൾ-ബാക്കുകളിൽ ഒരാൾ. മാഞ്ചസ്റ്റർ സിറ്റി നിരയിലെ വിശ്വസ്‌ത സാന്നിധ്യം. സിറ്റിയുടെ ആക്രമണ നീക്കങ്ങളിൽ ക്യാൻസലോ നൽകുന്ന സംഭാവന ചെറുതല്ല. 2021ൽ സിറ്റി നിരയിലെ മാത്രമല്ല, പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളിൽ ഒരാൾ.

2. ഇല്‍കയ് ഗുണ്ടോകന്‍ (മാഞ്ചസ്റ്റര്‍ സിറ്റി)

Ilkay Gundogan
Manchester City v Wolverhampton Wanderers - Premier League / Alex Livesey - Danehouse/GettyImages

മാഞ്ചസ്റ്റര്‍ സിറ്റി നിരയിലെ മറ്റൊരു സ്ഥിരസാന്നിധ്യം. നിലവില്‍ പ്രീമിയര്‍ ലീഗ് ടേബളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സിറ്റിക്ക് മധ്യനിര താരമായ ഗുണ്ടോകന്റെ ഗോളുകളോട് ഏറെ കടപ്പാടുണ്ട്. 2021ല്‍ 14 ഗോളുകളാണ് ഗുണ്ടോകന്‍ സിറ്റിക്ക് വേണ്ടി നേടിയത്.

1. മുഹമ്മദ് സലാഹ് (ലിവര്‍പൂള്‍)

Mohamed Salah
Tottenham Hotspur v Liverpool - Premier League / Marc Atkins/GettyImages

ഏത് അര്‍ഥത്തിലും ഒന്നാം സ്ഥാനത്ത് വരേണ്ട താരമാണ് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ്. സീസണില്‍ ലിവര്‍പൂള്‍ മുന്നേറ്റത്തിന്റെ നട്ടെല്ലായ സലാഹ് 2021/22 സീസണിൽ 15 പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടിയ താരം, ഈ വര്‍ഷം 38 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളുമായി ലിവര്‍പൂളിനൊപ്പം ജൈത്രയാത്ര തുടരുകയാണ്. സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയതിനും സലാഹ്‌ തന്നെയാണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit