Kerala Blasters

പ്രഭ്സുഖൻ ഗില്ലുമായുള്ള കരാർ നീട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്

Ali Shibil Roshan
Gill has extended his contract at Kerala Blasters
Gill has extended his contract at Kerala Blasters / Indian Super League
facebooktwitterreddit

ഗോൾകീപ്പർ പ്രഭ്സുഖൻ സിംഗ് ഗില്ലുമായുള്ള കരാർ 2024 വരെ നീട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്. ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

2020ൽ ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയ ഗിൽ, ഡ്യുറൻഡ് കപ്പിലൂടെയാണ് ക്ലബിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ആൽബിനോ ഗോമസിന് പരിക്കേറ്റതോടെ 2021 ഡിസംബറിൽ ഒഡീഷ എഫ്‌സിക്കെതിരെ ഗോൾവല കാക്കാൻ അവസരം ലഭിച്ച ഗിൽ, പിന്നീട് ബ്ലാസ്റ്റേഴ്‌സ് നിരയിലെ സ്ഥിരസാന്നിധ്യമായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ എട്ടിൽ 17 മത്സരങ്ങളിലായിരുന്നു ഗിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾവല കാത്തത്. 49 സേവുകളും, ഏഴ് ക്ലീൻഷീറ്റുകളുമായി കൊമ്പന്മാർക്ക് വേണ്ടി പുറത്തെടുത്ത മിന്നും പ്രകടനം ഗില്ലിനെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവിന് അർഹനാക്കിയിരുന്നു.

ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും,അടുത്ത രണ്ട് വർഷങ്ങളിലെ മത്സരങ്ങൾ, നേട്ടങ്ങൾ, പോരാട്ടങ്ങൾ എന്നിവക്കായി താൻ കാത്തിരിക്കുകയാണെന്ന് ഗിൽ പ്രതികരിച്ചപ്പോൾ, കഴിഞ്ഞ സീസണിലെ ഗില്ലിന്റെ പ്രകടനത്തിനും, ഏറെ അർഹിക്കുന്ന കരാർ പുതുക്കലിനും താരത്തെ ക്ലബ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് അഭിനന്ദിച്ചു.


facebooktwitterreddit