Football in Malayalam

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ വമ്പൻ ക്ലബുകൾക്ക് എതിരാളികളായി വരാൻ സാധ്യതയുള്ള ടീമുകളാരൊക്കെയെന്നറിയാം

Sreejith N
FBL-EUR-C1-DRAW
FBL-EUR-C1-DRAW / FABRICE COFFRINI/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം അവസാനിച്ച് ഇനി ആവേശം വിതറുന്ന നോക്ക്ഔട്ട് ഘട്ടത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. സ്വിറ്റസർലണ്ടിൽ വെച്ചു നടക്കുന്ന റൗണ്ട് ഓഫ് 16 നറുക്കെടുപ്പ് ഡിസംബർ 13 തിങ്കളാഴ്‌ച ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് ആരംഭിക്കുക. നറുക്കെടുപ്പിൽ യൂറോപ്പിലെ വമ്പൻ ക്ലബുകൾക്ക് എതിരാളികളായി ലഭിക്കാൻ സാധ്യതയുള്ള ടീമുകൾ ഇവയാണ്:

റയൽ മാഡ്രിഡ്

പിഎസ്‌ജി, സ്പോർട്ടിങ്, ബെൻഫിക്ക, റെഡ്ബുൾ സാൽസ്ബർഗ്, ചെൽസി എന്നിവയാണ് റയലിന് എതിരാളികളായി വരാൻ സാധ്യതയുള്ള ടീമുകൾ. പിഎസ്‌ജിയാണ് എതിരാളികളെങ്കിൽ മെസിയും റാമോസും റയലിനെതിരെ കളിക്കുമെന്നത് ആരാധകർക്ക് ആവേശവും കൗതുകവും നൽകുന്ന കാര്യമാണ്.

ചെൽസി

ബയേൺ മ്യൂണിക്ക്, അയാക്‌സ്, റയൽ മാഡ്രിഡ്, ലില്ലെ എന്നിവരാണ് റൗണ്ട് ഓഫ് 16 നറുക്കെടുപ്പിൽ ചെൽസിക്ക് എതിരാളികളായി വരാൻ സാധ്യതയുള്ള ടീമുകൾ. ഇതിൽ ലില്ലെ ഒഴികെയുള്ള ടീമുകളെല്ലാം നിലവിലെ ചാമ്പ്യന്മാർക്ക് കടുത്ത വെല്ലുവിളി ആയിരിക്കും.

ലിവർപൂൾ

പിഎസ്‌ജി, സ്പോർട്ടിങ് എസ്‌പി, ഇന്റർ മിലാൻ, ആർബി സാൽസ്ബർഗ്, വിയ്യാറയൽ എന്നിവയാണ് ഈ സീസണിലെ പ്രീ ക്വാർട്ടറിൽ ലിവർപൂളിന്റെ എതിരാളികളായുണ്ടാവുക.

മാഞ്ചസ്റ്റർ സിറ്റി

സ്പോർട്ടിങ് എസ്‌പി, ഇന്റർ മിലാൻ, അത്ലറ്റികോ മാഡ്രിഡ്, ബെൻഫിക്ക, ആർബി സാൽസ്ബർഗ്, വിയ്യാറയൽ എന്നീ ടീമുകളിൽ ഒന്നിനെയാണ് പെപ് ഗ്വാർഡിയോളയും നേരിടേണ്ടത്.

പിഎസ്‌ജി

യൂറോപ്പിലെ തന്നെ ഏറ്റവും കരുത്തുറ്റ സ്‌ക്വാഡ് സ്വന്തമായുള്ള പിഎസ്‌ജിക്ക് വമ്പൻ ടീമുകളെയാണ് പ്രീ ക്വാർട്ടറിൽ നേരിടേണ്ടത്. ലിവർപൂൾ, അയാക്‌സ്, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് എന്നിവരിലൊരു ടീമിനെ പിഎസ്‌ജി നേരിടണം എന്നതിനാൽ നിലവിലെ ഫോം ഉയർത്തേണ്ടത് അവർക്ക് അനിവാര്യമാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ്

പിഎസ്‌ജി, അത്ലറ്റികോ മാഡ്രിഡ്, ഇന്റർ മിലാൻ എന്നീ കരുത്തരായ ടീമുകൾക്കൊപ്പം റൊണാൾഡോയുടെ മുൻ ക്ലബായ സ്പോർട്ടിങ് എസ്‌പി, ബെൻഫിക്ക, റെഡ്ബുൾ സാൽസ്ബർഗ് എന്നിവരിൽ ഒരാളെയാവും മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടത്.

ബയേൺ മ്യൂണിക്ക്

ഈ സീസണിൽ മിന്നുന്ന ഫോമിൽ കുതിക്കുന്ന ബയേണിനെ എതിരാളികളായി ലഭിക്കരുതെന്നാവും ഓരോ ടീമുകളും കരുതുന്നത്. പിഎസ്‌ജി, അത്ലറ്റികോ മാഡ്രിഡ്, സ്പോർട്ടിങ് എസ്‌പി, ഇന്റർ മിലാൻ, വിയ്യാറയൽ, സാൽസ്ബർഗ്, ചെൽസി എന്നിവരിലൊരു ടീമാവും ബയേണിന്റെ എതിരാളികൾ.

യുവന്റസ്

യുവന്റസിനെ സംബന്ധിച്ച് അത്ര മികച്ച സീസണല്ല ഇത്തവണത്തേത് എങ്കിലും അതിനെ മറികടന്ന് തിരിച്ചുവരാൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. പിഎസ്‌ജി, അത്ലറ്റികോ മാഡ്രിഡ്, സ്പോർട്ടിങ് എസ്‌പി, ബെൻഫിക്ക, സാൽസ്ബർഗ്, വിയ്യാറയൽ എന്നിവരാണ് അവർക്കെതിരെ വരാൻ സാധ്യതയുള്ള ക്ലബുകൾ.

അത്ലറ്റികോ മാഡ്രിഡ്

മാഞ്ചസ്റ്റർ സിറ്റി, അയാക്‌സ്, ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലില്ലെ യുവന്റസ് എന്നിവരിൽ ഒരു ടീമാവും അത്ലറ്റികോയുടെ എതിരെ വരുന്നത്. ഇതിൽ ലില്ലെ മാത്രമാണ് കുറച്ചെങ്കിലും ദുർബലമായ ടീം.

ഇന്റർ മിലാൻ

ഇന്റർ മിലാനെ സംബന്ധിച്ചും പ്രീ ക്വാർട്ടർ ഘട്ടം കടക്കുന്നത് പ്രയാസകരം തന്നെയാകും. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, അയാക്‌സ്, ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലില്ലേ എന്നീ ടീമുകളിൽ ഒന്നാവും അവരുടെ എതിരാളികൾ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit