റഷ്യക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് മത്സരം കളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പോളണ്ട്

ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ പ്ലേ ഓഫില്‍ റഷ്യക്കെതിരേ കളിക്കില്ലെന്ന് പോളണ്ട് ദേശീയ ഫുട്‌ബോള്‍ ടീം. പോളണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 24ന് നടക്കാനിരിക്കുന്ന റഷ്യക്കെതിരെയുള്ള മത്സരത്തിൽ പങ്കെടുക്കില്ലെന്നാണ് പോളണ്ട് വ്യക്തമാക്കിയിരിക്കുന്നത്.
ലോകകപ്പ് യോഗ്യതക്കുള്ള യൂറോപ്യൻ പ്ലേ ഓഫിൽ റഷ്യയുടെ അതേ ഗ്രൂപ്പിലുള്ള പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേഷത്തെ അപലപിച്ച് കൊണ്ട് സംയുക്ത പ്രസ്‌താവന ഇറക്കിയിരുന്നു. ഇതിനെ പിന്നാലെയാണ് റഷ്യക്കെതിരെ കളിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി പോളിഷ് ഫുട്ബോൾ അസോസിയേഷന്റെ തലവൻ സെസാർ കുലേസ രംഗത്തെത്തിയത്.
"കൂടുതല്‍ വാക്കുകളില്ല, പ്രവര്‍ത്തിക്കാനുള്ള സമയമാണിത്. യുക്രെയ്‌നിനെതിരെ റഷ്യന്‍ ഫെഡറേഷന്റെ ആക്രമണം രൂക്ഷമായതിനാല്‍, പോളിഷ് ദേശീയ ടീം റഷ്യക്കെതിരേ പ്ലേ ഓഫ് കളിക്കാന്‍ ഉദ്ദേശിക്കുന്നില്ല,"കുലേസ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
ഇത് മാത്രമാണ് ശരിയായ തീരുമാനം. ഇക്കാര്യത്തില്‍ ഫിഫക്ക് മുന്നിൽ ഒരു പൊതു നിലപാട് മുന്നോട്ട് വെക്കാൻ തങ്ങൾ സ്വീഡന്റെയും ചെക്ക് റിപ്പബ്ലിക്കിന്റെയും ഫെഡറേഷനുകളുമായി ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യയുടെ യുക്രെയ്‌ന്‍ അധിനിവേഷത്തിനെതിരേ കായിക മേഖലയില്‍ നിന്ന് കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.