മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുറപ്പിച്ച് പോഗ്ബ, റയൽ മാഡ്രിഡും യുവന്റസുമായി ചർച്ചകൾ ആരംഭിച്ചു


ഈ സീസണോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ അവസാനിക്കുന്ന പോൾ പോഗ്ബ അതു പുതുക്കാനുള്ള സാധ്യത മങ്ങുന്നു. റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾ ഈ സീസൺ പൂർത്തിയാകുന്നതോടെ ഫ്രീ ഏജന്റാകുന്ന ഫ്രഞ്ച് മധ്യനിര താരത്തിനു വേണ്ടി സജീവമായി രംഗത്തുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2016ലാണ് യുവന്റസിൽ നിന്നും അന്നത്തെ റെക്കോർഡ് തുകയുടെ കരാറിൽ പോഗ്ബ തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നത്. എന്നാൽ ഇക്കാലയളവിൽ ഒരു പ്രീമിയർ ലീഗ് കിരീടം പോലും യുണൈറ്റഡിന് നേടിക്കൊടുക്കാൻ കഴിയാതിരുന്ന താരത്തിനു ക്ലബിൽ അസംതൃപ്തി ഉള്ളതു കൊണ്ടാണ് ഇംഗ്ലണ്ട് വിടാൻ തയ്യാറെടുക്കുന്നത്.
Will we see Paul Pogba leave Man Utd for a second time? ?
— Sky Sports News (@SkySportsNews) April 20, 2022
He's wanted by Real Madrid, PSG and Juventus ️⚽️ pic.twitter.com/6CuepY7BKa
സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകളാണ് പോഗ്ബക്കു വേണ്ടി ഇപ്പോൾ രംഗത്തുള്ളത്. രണ്ടു ക്ലബുകളും പോഗ്ബയുടെ പ്രതിനിധികളുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം തന്റെ ഭാവിയെക്കുറിച്ച് ഇതുവരെയും പോഗ്ബ ഒരു തീരുമാനവും എടുത്തിട്ടില്ല.
ഇതാദ്യമായല്ല പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന അഭ്യൂഹങ്ങൾ ഉണ്ടാകുന്നത്. ഇതിനു മുൻപും റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾ താരത്തിനു വേണ്ടി രംഗത്തു വന്നിരുന്നെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. എന്നാലിപ്പോൾ ഫ്രീ ഏജന്റായി താരത്തെ സ്വന്തമാക്കാനുള്ള അവസരമാണ് ക്ലബുകൾക്ക് വന്നു ചേർന്നിരിക്കുന്നത്.
ഇതാദ്യമായല്ല പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന അഭ്യൂഹങ്ങൾ ഉണ്ടാകുന്നത്. ഇതിനു മുൻപും റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾ താരത്തിനു വേണ്ടി രംഗത്തു വന്നിരുന്നെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. എന്നാലിപ്പോൾ ഫ്രീ ഏജന്റായി താരത്തെ സ്വന്തമാക്കാനുള്ള അവസരമാണ് ക്ലബുകൾക്ക് വന്നു ചേർന്നിരിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ ആദ്യത്തെ സീസണിൽ മൗറീന്യോക്കു കീഴിൽ കറബാവോ കപ്പും യൂറോപ്പ ലീഗും നേടിയ പോഗ്ബക്ക് പിന്നീടൊരു കിരീടം പോലും ക്ലബിനൊപ്പം നേടാൻ കഴിഞ്ഞിട്ടില്ല. അതിനിടയിൽ നോർവിച്ച് സിറ്റിക്കെതിരായ മത്സരത്തിനിടെ ഒരു വിഭാഗം ആരാധകർ പോഗ്ബയെ കൂക്കി വിളിച്ചത് താരം ക്ലബ് വിടാനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.