Football in Malayalam

റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാരാണെന്ന മുന്നറിയിപ്പു നൽകി മൗറീസിയോ പോച്ചട്ടിനോ

Sreejith N
Vannes OC v Paris Saint-Germain - French Cup
Vannes OC v Paris Saint-Germain - French Cup / John Berry/GettyImages
facebooktwitterreddit

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫുട്ബോൾ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന പോരാട്ടത്തിനു മുന്നോടിയായി റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാരാണെന്ന മുന്നറിയിപ്പു നൽകി പിഎസ്‌ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നായ റയൽ മാഡ്രിഡിനോട് തനിക്കു വളരെ ബഹുമാനമുണ്ടെന്നു പറഞ്ഞ പോച്ചട്ടിനോ വെല്ലുവിളി ഉയർത്താൻ പിഎസ്‌ജിക്കു കഴിയുമെന്നും വ്യക്തമാക്കി.

"ഞങ്ങൾക്ക് റയൽ മാഡ്രിഡിനോട് വളരെയധികം ബഹുമാനമുണ്ട്, ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണവർ. പതിമൂന്നു ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിൽ നിങ്ങൾക്ക് പരിശീലകർക്ക് മാത്രം നന്ദി പറയാൻ കഴിയില്ല, അത് ക്ലബിന്റെ മൊത്തത്തിലുള്ള കരുത്തിനെ കാണിക്കുന്നു." മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് പോച്ചട്ടിനോ പറഞ്ഞു.

"ഞങ്ങൾ വെല്ലുവിളി ഉയർത്താൻ പോന്നവരാണ്. ഒരുപാട് പ്രയത്നം സ്‌ക്വാഡിനെ ഉണ്ടാക്കിയെടുക്കാനും ഞങ്ങളുടെ സ്വപ്‌നത്തിലേക്ക് എത്താനും ചിലവായെങ്കിലും ഞങ്ങളിപ്പോഴും വെല്ലുവിളി ഉയർത്താൻ പോകുന്നവരാണ്. റയൽ മാഡ്രിഡിനാണ് ചാമ്പ്യൻസ് ലീഗ് വിജയിക്കുന്ന സ്വഭാവമുള്ളത്."

"എന്നാൽ ഞങ്ങൾക്ക് ഇരകളെപ്പോലെ തോന്നുന്നില്ല. എന്റെ ടീമിലും ക്ലബിലും ആരാധകരിലും എനിക്ക് വിശ്വാസമുണ്ട്. അവർ ഞങ്ങൾക്ക് ഊർജ്ജം നൽകുന്നു." പോച്ചട്ടിനോ പറഞ്ഞു.

ഇന്നു രാത്രി പിഎസ്‌ജിയുടെ മൈതാനമായ പാർക് ഡി പ്രിൻസസിൽ വെച്ചാണ് മത്സരത്തിന്റെ ആദ്യപാദം നടക്കുന്നത്. അതിനു ശേഷം മാർച്ച് ഒൻപതിനു റയലിന്റെ മൈതാനത്തു വെച്ച് രണ്ടാം പാദവും നടക്കും. റാമോസ് മത്സരത്തിൽ കളിക്കില്ലെന്ന് ഉറപ്പായപ്പോൾ കരിം ബെൻസിമ, നെയ്‌മറുടെ കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit