PSG

ഗ്വാർഡിയോളക്ക് മാഞ്ചസ്റ്റർ സിറ്റി നൽകുന്ന പിന്തുണ പിഎസ്‌ജിയും നൽകണമെന്ന് പോച്ചട്ടിനോ

Sreejith N
Pochettino Wants PSG Board To Back Him
Pochettino Wants PSG Board To Back Him / John Berry/GettyImages
facebooktwitterreddit

പെപ് ഗ്വാർഡിയോളക്ക് മാഞ്ചസ്റ്റർ സിറ്റി നൽകുന്ന മികച്ച പിന്തുണ ക്ലബിലെ പരിശീലകർക്ക് പിഎസ്‌ജിയും നൽകണമെന്നും എങ്കിൽ മാത്രമേ ചാമ്പ്യൻസ് ലീഗ് വിജയം നേടാനുള്ള വർധിക്കൂവെന്നും മൗറീസിയോ പോച്ചട്ടിനോ. പിഎസ്‌ജിയുമായി ഒരു വർഷം കരാർ ബാക്കിയുള്ള തന്നെ ക്ലബ് പുറത്താക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുമ്പോഴാണ് അർജന്റീനിയൻ പരിശീലകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

"ചാമ്പ്യൻഷിപ്പിനും കപ്പിനും നമ്മൾ മൂല്യം നൽകണം. ചാമ്പ്യൻസ് ലീഗ് വളരെ കുറച്ച് മത്സരങ്ങളുള്ള ഒരു ടൂർണമെന്റാണ്. എനിക്ക് മനസിലാവാത്ത നിരവധി കാര്യങ്ങളുണ്ട്. റയൽ മാഡ്രിഡിനോടു തോറ്റ് പുറത്തായതിനു പിന്നാലെയാണ് കൊടുങ്കാറ്റ് ആരംഭിച്ചത്. ലോറന്റ് ബ്ലാങ്ക്, കാർലോ അൻസലോട്ടി എന്നിവരെ പോലെ ലീഗ് ഞങ്ങളും വിജയിച്ചിരുന്നു."

"ഗ്വാർഡിയോളക്ക് ടീമിനെ കെട്ടിപ്പടുക്കാനുള്ള അവസരം നൽകിയതു കൊണ്ടു തന്നെ സിറ്റിയെ എനിക്കിഷ്‌ടമാണ്. അവർ അദ്ദേഹത്തിന് സമയം നൽകി. പിഎസ്‌ജിയിലും അതു വേണ്ടതു തന്നെയാണ്. ഈ പ്രോജെക്റ്റിനു തെളിച്ചം നൽകിയാൽ മാത്രമേ ചാമ്പ്യൻസ് ലീഗ് വിജയിക്കുന്നതിനു അടുത്തെത്താൻ കഴിയൂ." ഇസ്പോർട്ട്3യോട് പോച്ചട്ടിനോ പറഞ്ഞു. തന്റെ ഭാവിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

"എനിക്കൊരു വർഷം കൂടി കരാറിൽ ഉണ്ടെങ്കിലും ഒരുപാട് അഭ്യൂഹങ്ങൾ വരുന്നു. എല്ലാ ആഴ്‌ചയും ഞാൻ പുറത്താകുന്നു. പിഎസ്‌ജി പുതുക്കിപ്പണിയാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ്. പ്രസിഡന്റ് ഉടനെ തന്നെ പുതിയ പ്രോജക്റ്റ് പ്രഖ്യാപിക്കും. പക്ഷെ ഞാൻ ശാന്തനാണ്." പോച്ചട്ടിനോ വ്യക്തമാക്കി.

വമ്പൻ താരനിരയുണ്ടായിട്ടും അവരെ വെച്ച് മികച്ചൊരു ടീമിനെ സൃഷ്‌ടിക്കാൻ പോച്ചട്ടിനോക്ക് കഴിഞ്ഞില്ലെന്ന വിമർശനം സീസണിന്റെ ഇടയിൽ തന്നെ ഉണ്ടായിരുന്നു. അതിനിടയിലാണ് സമ്മറിൽ അർജന്റീനിയൻ പരിശീലകനെ ഒഴിവാക്കാൻ ക്ലബ് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന അഭ്യൂഹങ്ങൾ ശക്തി പ്രാപിക്കുന്നത്. പകരക്കാരനായി മൗറീന്യോയെ പരിഗണിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit