Football in Malayalam

റയൽ മാഡ്രിഡിനെ തോൽപ്പിക്കാനുള്ള നിലവാരം പിഎസ്‌ജിക്കുണ്ടെന്ന് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ

Sreejith N
Paris Saint Germain v FC Nantes - Ligue 1 Uber Eats
Paris Saint Germain v FC Nantes - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് അവസാനിച്ചപ്പോൾ ഏവരുടെയും ശ്രദ്ധ പതിഞ്ഞത് പിഎസ്‌ജിയും റയൽ മാഡ്രിഡും തമ്മിലുള്ള പോരാട്ടത്തിലാണ്. റാമോസും എംബാപ്പയും മെസിയുമെല്ലാം റയലിനെതിരെ കളിക്കാനിറങ്ങുന്ന മത്സരത്തിൽ നിലവിലെ ഫോം പരിഗണിക്കുമ്പോൾ ലോസ് ബ്ലാങ്കോസിനാണ് മുൻതൂക്കമുള്ളത്. എന്നാൽ ഫെബ്രുവരിയിൽ മത്സരം നടക്കുമ്പോഴേക്കും പിഎസ്‌ജിക്ക് അവരുടെ പരിപൂർണമായ കരുത്തിലേക്ക് എത്താനുള്ള അവസരമുണ്ടെന്നാണ് പോച്ചട്ടിനോ പറയുന്നത്.

"ഇതൊരു കടുപ്പമേറിയ നറുക്കെടുപ്പു തന്നെയാണ്, കാരണം അവർ വളരെ മികച്ച താരങ്ങളും വളരെ മികച്ച പരിശീലകനുമുള്ളൊരു ടീമാണ്. ഞങ്ങൾ നേരിടാൻ പോകുന്ന റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് വിജയിച്ചു പരിചയമുള്ള ടീമാണ്, ചരിത്രവും പരിചയ സമ്പത്തും അവർക്കൊപ്പമുണ്ട്. ഞങ്ങൾക്ക് കടുപ്പമേറിയ ഒരു മത്സരം തന്നെയാണ് ലഭിച്ചിരിക്കുന്നതെന്നത് വ്യക്തമാണ്." ക്ലബ് ഒഫിഷ്യൽ വെബ്‌സൈറ്റിനോട് പോച്ചട്ടിനോ പറഞ്ഞു.

"ഫെബ്രുവരിയിലാണ് മത്സരം നടക്കുക എന്നതിനാൽ നിലവിലെ ഫോം പരിഗണിക്കേണ്ടതില്ല. താരങ്ങളെ വിലയിരുത്തി ഫെബ്രുവരി ആകുമ്പോഴേക്കും ഞങ്ങൾ ഏറ്റവും മികച്ച അവസ്ഥയിലെത്തുകയെന്നതാണ് പ്രധാനം. ഒരു ടീമിന്റെ ഫോമിൽ ഭാഗ്യത്തിന്റെ കൂടി ഇടപെടലുണ്ട്. ഉദാഹരത്തിനു പരിക്കുകൾ ഒരു ടീമിനെ ബാധിക്കാം. മുൻകൂട്ടി തീരുമാനിച്ച തീയതികളിലാണ് നോക്ക്ഔട്ട് നടക്കുന്നത് എന്നതിനാൽ ഇത്തരം കാര്യങ്ങളെല്ലാം അതിനെ സ്വാധീനിക്കും."

"തീർച്ചയായും ഞങ്ങൾ ആത്മവിശ്വാസത്തോടെ തുടരണം. മഹത്തായ ഒരു ടീമും വളരെയധികം കഴിവുകളുള്ള മികച്ച താരങ്ങളും ഞങ്ങൾക്കൊപ്പമുണ്ട്. ഏറ്റവും മികച്ച രീതിയിൽ, താരങ്ങളിൽ പൂർണമായ ആത്മവിശ്വാസത്തോടെ ഈ മത്സരത്തെ സമീപിക്കും എന്നതിൽ സംശയമില്ല. ഇതു മറികടക്കാനും അടുത്ത ഘട്ടത്തിലേക്ക് പോകാനും ഞങ്ങൾക്ക് നിലവാരമുണ്ട്. പിഎസ്‌ജിയുടെ ലക്ഷ്യവും അതു തന്നെയാണ്." പോച്ചട്ടിനോ പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit