Football in Malayalam

എംബാപ്പെ പി എസ് ജി വിടില്ലെന്ന് പൊച്ചട്ടീനോ,‌ ക്ലബ്ബിലെ മെസിയുടെ അരങ്ങേറ്റത്തെക്കുറിച്ചും പരിശീലകൻ മനസ് തുറക്കുന്നു

Gokul Manthara
FBL-FRA-LIGUE1-PSG-TRAINING
FBL-FRA-LIGUE1-PSG-TRAINING / BERTRAND GUAY/Getty Images
facebooktwitterreddit

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രഞ്ച് സൂപ്പർ താരം കെയ്ലിൻ എംബാപ്പെ ക്ലബ്ബ് വിടില്ലെന്ന് വ്യക്തമാക്കി പി എസ് ജി പരിശീലകൻ മൗറീസിയോ പൊച്ചട്ടീനോ. ക്ലബ്ബുമായി ഒരു വർഷം കൂടി കരാർ ബാക്കി നിൽക്കുന്ന എംബാപ്പെ ഈ സമ്മറിൽ ക്ലബ്ബ് വിടാൻ തയ്യാറെടുക്കുന്നുവെന്നും, വരുന്ന തിങ്കളാഴ്ച തന്റെ ഭാവി കാര്യത്തിൽ അദ്ദേഹം നിർണായക പ്രഖ്യാപനം നടത്തുമെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് എംബാപ്പെ ക്ലബ്ബിൽ തുടരുമെന്ന് പൊച്ചട്ടീനോ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നത്.

""കെയ്ലിൻ ഞങ്ങളുടെ കളികാരനാണ്. അത് അങ്ങനെ തന്നെ തുടരും". "

മൗറീസിയോ പൊച്ചട്ടീനോ

ബാഴ്സലോണ വിട്ട ലയണൽ മെസിയെ പിഎസ് ജിയിലെത്തിക്കുന്നതിൽ ക്ലബ്ബ് പ്രസിഡന്റും, സ്പോർട്ടിംഗ് ഡയറക്ടറും നടത്തിയ പ്രവർത്തനത്തെയും ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പൊച്ചട്ടീനോ പ്രശംസിച്ചു. " ബാഴ്സലോണയുടെ പ്രഖ്യാപനത്തോടെയാണ് ഇതെല്ലാം ആരംഭിച്ചത്. അവിടെ നിന്ന് കരാറുമായി ബന്ധപ്പെട്ട് ആശയവിനിമയം ആരംഭിച്ചു. എതാനും ദിവസങ്ങൾക്കുള്ളിൽ ഈ കരാർ സാധ്യമാക്കിയ ക്ലബ്ബ് പ്രസിഡന്റിന്റേയും, സ്പോർട്ടിംഗ് ഡയറക്ടറുടേയും മഹത്തായ പ്രവർത്തനം എടുത്തു കാട്ടാൻ ഞാൻ ആഗ്രഹിക്കുന്നു." പൊച്ചട്ടീനോ പറഞ്ഞു.

മെസി ഒപ്പമുള്ളത് തങ്ങൾക്ക് വലിയ ഊർജ്ജം നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പൊച്ചട്ടീനോ, താൻ കളിക്കാനുള്ള ഫിറ്റ്നസിലെത്തിയെന്ന് മെസിക്ക് തോന്നുമ്പോളായിരിക്കും പി എസ് ജിയിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റമെന്നും സംസാരത്തിനിടെ വ്യക്തമാക്കി. "ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ പരിശീലന സെഷനാണ്. പടിപടിയായാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. അദ്ദേഹം മികച്ച രീതിയിലായിരിക്കുന്നതിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. ഏറ്റവും മികച്ച നിലയിലായിരിക്കുമ്പോൾ അദ്ദേഹത്തിന് തന്റെ അരങ്ങേറ്റം നടത്താൻ കഴിയും.'' പൊച്ചട്ടീനോ പറഞ്ഞു നിർത്തി.

facebooktwitterreddit