Football in Malayalam

എംബാപ്പയെ നിലനിർത്താൻ പിഎസ്‌ജി ശ്രമം തുടരുന്നുണ്ടെങ്കിലും എന്തും സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പോച്ചട്ടിനോ

Sreejith N
FBL-FRA-LIGUE1-REIMS-PSG
FBL-FRA-LIGUE1-REIMS-PSG / FRANCK FIFE/GettyImages
facebooktwitterreddit

ഫ്രഞ്ച് മുന്നേറ്റനിര താരമായ കെയ്‌ലിയൻ എംബാപ്പയുടെ ഭാവിയെ സംബന്ധിച്ച തീരുമാനങ്ങൾ താരം തന്നെയാവും എടുക്കുകയെന്നും അതിൽ എന്തും സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും പിഎസ്‌ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. നേരത്തെ പിഎസ്‌ജി ചെയർമാനായ നാസർ അൽ ഖേലൈഫി, ക്ലബ് ഡയറക്റ്റർ ലിയനാർഡോ എന്നിവർ എംബാപ്പെ ക്ലബുമായി പുതിയ കരാർ ഒപ്പിടുമെന്ന് ഉറപ്പു പറഞ്ഞെങ്കിലും അതിനു നേരെ വിരുദ്ധമാണ് പോച്ചട്ടിനോയുടെ പ്രതികരണം.

"എംബാപ്പെ സന്തോഷവാനാണ്, വളരെ ശാന്തനായ താരം മികച്ച വ്യക്തിത്വമുള്ളവനും സൗഹൃദം നിറഞ്ഞ പെരുമാറ്റത്തിന് ഉടമയുമാണ്. കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള താരം ഫുട്ബോളിനെ വളരെ ഇഷ്‌ടപ്പെടുന്നു. ഇരുപത്തിരണ്ടു വയസു മാത്രമേ ഉള്ളൂവെങ്കിലും വളരെ പക്വത താരം കാണിക്കുന്നു." പോച്ചട്ടിനോ റേഡിയോ മാർക്കക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"തനിക്കെടുക്കേണ്ട തീരുമാനം എന്താണോ അതു കെയ്‌ലിയൻ എടുത്തിരിക്കും, ക്ലബ് അദ്ദേഹത്തെ നിലനിർത്താൻ സാധ്യമായ കാര്യങ്ങളെല്ലാതും ചെയ്യും. കാരണം നമ്മൾ സംസാരിക്കുന്നത് ഇരുപത്തിരണ്ടാം വയസിൽ തന്നെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറിയവനെ പറ്റിയാണ്."

"സാഹചര്യങ്ങൾ വളരെ തുറന്നു കിടക്കുകയാണെന്നും ഭാവിയിൽ എന്തും സംഭവിക്കാമെന്നുമാണ് ഞാൻ കരുതുന്നത്. ഏതാനും മാസങ്ങൾക്കു മുൻപുള്ള സാഹചര്യം മാറാൻ സാധ്യതയുണ്ട്. പിഎസ്‌ജിക്ക് താരത്തെ നിലനിർത്താനുള്ള ആഗ്രഹവും മികച്ച ഓഫറുകൾ നൽകാനുള്ള കഴിവുമുള്ളതിനാൽ താരത്തിന് സന്തോഷത്തോടെ തുടരാൻ കഴിയും, താരം തന്റെ മനസു മാറ്റാനുള്ള സാധ്യതകൾ അവിടെയുണ്ട്." പോച്ചട്ടിനോ വ്യക്തമാക്കി.

ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന എംബാപ്പയെ ഇക്കഴിഞ്ഞ സമ്മറിൽ റയൽ ടീമിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പിഎസ്‌ജി വിട്ടുകൊടുക്കാൻ തയ്യാറായില്ല. ലയണൽ മെസിയടക്കമുള്ള താരങ്ങൾ ക്ലബിലെത്തിയതോടെ ഫ്രഞ്ച് ഫോർവേഡ് മനസ് മാറ്റുമെന്നാണ് പിഎസ്‌ജി ആരാധകരുടെ പ്രതീക്ഷ.

facebooktwitterreddit