Champions League

പിഎസ്‌ജിക്കെതിരെ കെവിൻ ഡി ബ്രൂയ്ൻ ചുവപ്പുകാർഡ് അർഹിച്ചിരുന്നുവെന്ന് മൗറീസിയോ പോച്ചട്ടിനോ

Sreejith N
Paris Saint-Germain v Manchester City  - UEFA Champions League Semi Final: Leg One
Paris Saint-Germain v Manchester City - UEFA Champions League Semi Final: Leg One / Alex Grimm/Getty Images
facebooktwitterreddit

പിഎസ്‌ജിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഒന്നാം പാദ സെമി ഫൈനൽ മത്സരത്തിൽ കെവിൻ ഡി ബ്രൂയ്ൻ ചുവപ്പുകാർഡ് അർഹിച്ചിരുന്നുവെന്ന് മൗറീസിയോ പോച്ചട്ടിനോ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയ മത്സരത്തിൽ പിഎസ്‌ജി താരം ഇഡ്രിസ ഗുയെക്ക് ഗുൻഡോഗാനെ ഫൗൾ ചെയ്‌തതിനു രണ്ടാം പകുതിയിൽ ചുവപ്പുകാർഡ് ലഭിച്ചിരുന്നു. അതിനു പിന്നാലെ ഡി ബ്രൂയ്‌ൻ നടത്തിയ ഫൗളിന് പിഎസ്‌ജി താരങ്ങൾ ചുവപ്പുകാർഡ് ആവശ്യപ്പെട്ടെങ്കിലും റഫറി മഞ്ഞക്കാർഡാണ്‌ നൽകിയത്.

"ഡി ബ്രൂയ്‌ന്റെ പ്രവൃത്തി പരിഗണിക്കുമ്പോൾ അതൊരു മഞ്ഞക്കാർഡാകാം, ചുവപ്പുകാർഡുമായിരിക്കാം. ഞാനതിൽ പരാതി പറയാനൊന്നും പോകുന്നില്ല. ഒരൊറ്റ കാര്യമെന്തെന്നു വെച്ചാൽ ഇതുപോലെയൊരു പ്രവൃത്തനം നടത്തി നിങ്ങൾക്ക് മത്സരത്തിൽ തുടരാൻ കഴിയില്ല. അതൊരു വ്യക്തിയുടെ മാത്രം പ്രവൃത്തിയുമായിരുന്നു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പോച്ചട്ടിനോ പറഞ്ഞു.

ഹാഫ് ടൈമിന് ശേഷം പിഎസ്‌ജിയെക്കാൾ മികച്ചു നിന്നത് മാഞ്ചസ്റ്റർ സിറ്റിയായിരുന്നു എന്നു സമ്മതിച്ച പോച്ചട്ടിനോ സിറ്റിയുടെ രണ്ടു ഗോളുകളും പിറന്നത് ആകസ്മികമായായിരുന്നു എന്നും പറഞ്ഞു. "രണ്ടു വ്യത്യസ്തമായ പകുതികൾ. ആദ്യപകുതിയിൽ ഞങ്ങൾ മികച്ചു നിന്നു. സിറ്റിയെപ്പോലൊരു ടീമിനു മേൽ ആധിപത്യം സ്ഥാപിക്കുക ബുദ്ധിമുട്ടാണെങ്കിലും ഞങ്ങൾ അവസരങ്ങൾ സൃഷ്ടിച്ചു. ആദ്യപകുതിയിൽ അർഹിച്ച മുൻതൂക്കമുണ്ടാക്കി."

"രണ്ടാം പകുതി അവർക്ക് അർഹിക്കുന്നതായിരുന്നു, ആകസ്‌മികമായി രണ്ടു ഗോളുകളും പിറന്നു. രണ്ടാം പകുതിയിൽ ഞങ്ങളെക്കാൾ അവസരങ്ങൾ അവരാണ് സൃഷ്ടിച്ചത്. രണ്ടു ടീമിനും ഓരോ പകുതി സ്വന്തമായിരുന്നപ്പോൾ ആ രണ്ടു ഗോളുകളാണ് എനിക്ക് വളരെയധികം നിരാശ നൽകിയത്. ആദ്യത്തെ ഗോൾ വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. രണ്ടാമത്തെത് സെമി ഫൈനൽ പോലെയുള്ള മത്സരങ്ങൾ സംഭവിക്കാവുന്നതാണെങ്കിലും അതിവിടെ തന്നെ സംഭവിച്ചു എന്നതിലാണ് നിരാശ." പോച്ചട്ടിനോ പറഞ്ഞു.

കൂടുതൽ അദ്ധ്വാനിച്ചും ആക്രമിച്ചും കളിച്ച സിറ്റിയെ മറികടക്കുക പലപ്പോഴും ബുദ്ധിമുട്ടായിരുന്നുവെന്നും പോച്ചട്ടിനോ സമ്മതിച്ചു. രണ്ടാം പാദത്തിൽ സിറ്റിക്ക് കൃത്യമായ മുൻതൂക്കമുണ്ടെങ്കിലും അതിനെ മറികടക്കാൻ പിഎസ്‌ജി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

facebooktwitterreddit