Football in Malayalam

"ഞാനൊരു ചെറിയ കുട്ടിയല്ല"- മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് പോച്ചട്ടിനോ

Sreejith N
Olympique de Marseille v Paris Saint Germain - Ligue 1
Olympique de Marseille v Paris Saint Germain - Ligue 1 / John Berry/GettyImages
facebooktwitterreddit

സോൾഷെയറെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കിയതിനു പകരക്കാരനായി ഇംഗ്ലണ്ടിലെത്തുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് പിഎസ്‌ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. നിലവിൽ പിഎസ്‌ജിയെപ്പറ്റി മാത്രമാണ് താൻ ചിന്തിക്കുന്നതെന്നും ഫ്രഞ്ച് ക്ലബിൽ താൻ വളരെ സന്തോഷവാനാണെന്നും ഇത്തരം അഭ്യൂഹങ്ങൾക്ക് തന്റെ ശ്രദ്ധ തിരിക്കാൻ കഴിയില്ലെന്നും പോച്ചട്ടിനോ വ്യക്തമാക്കി.

"ഞാൻ പാരീസിൽ സന്തോഷവാനാണ്, ഒരു കളിക്കാരെന്ന നിലയിലും പരിശീലകൻ എന്ന നിലയിലും ഈ നഗരത്തെ എനിക്കറിയാം, ഇതുപോലെയുള്ള സാഹചര്യങ്ങളിൽ ഞാൻ ജീവിച്ചിട്ടുമുണ്ട്. പല കാര്യങ്ങളും സംഭവിക്കും, അതെന്റെ ഉത്തരവാദിത്വമല്ല. നിങ്ങൾ ചോദിച്ചാൽ പാരീസിൽ ഞാൻ വളരെ സംതൃപ്‌തനാണെന്നാണു പറയുക."

"ഞാൻ വളരെയധികം ശ്രദ്ധ ഫുട്ബോളിൽ കേന്ദ്രീകരിച്ചിട്ടുണ്ട്. ഞാനൊരു കുട്ടിയല്ല. എന്റെ ജീവിതം മുഴുവൻ ഫുട്ബോൾ കളിച്ച് ചിലവഴിച്ച ഞാനിപ്പോൾ ഒരു പരിശീലകനാണ്. അഭ്യൂഹങ്ങൾ അവിടെയുണ്ടാകുമ്പോൾ നമ്മളിവിടെ മറ്റൊരു ബിസിനസിലാണ്. എന്താണ് സംഭവിക്കുന്നത് എന്നെനിക്ക് മനസിലാക്കാൻ കഴിയും."

"ഇതുപോലെയുള്ള കാര്യങ്ങൾക്ക് ഞങ്ങളുടെ ശ്രദ്ധ തിരിക്കാൻ കഴിയില്ല. അഭ്യൂഹങ്ങൾ അവിടെയുണ്ടാകും, നമ്മളതിൽ ജീവിക്കേണ്ടിയും വരും. എന്നാൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോവണം. ഞാൻ പിഎസ്‌ജിയിൽ സംതൃപ്‌തനാണ്. അടുത്ത മത്സരത്തിൽ ഏറ്റവും മികച്ച ഫലം ലഭിക്കുന്നതിനു വേണ്ടിയാണ് ഞങ്ങൾ തയ്യാറെടുക്കുന്നത്." പോച്ചട്ടിനോ മാധ്യമങ്ങളോട് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് അഭ്യൂഹങ്ങൾക്കിടെ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ പോച്ചട്ടിനോയും സംഘവും ഇംഗ്ലണ്ടിൽ എത്തിയിട്ടുണ്ട്. ഇന്നു രാത്രി നടക്കുന്ന മത്സരത്തിൽ വിജയം നേടുന്നവർക്ക് ചാമ്പ്യൻസ് ലീഗിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയും.

facebooktwitterreddit