Football in Malayalam

"ഉറക്കം നഷ്‌ടപ്പെട്ടു"- ചാമ്പ്യൻസ് ലീഗ് തോൽവിയുടെ നിരാശ മാറാതെ പോച്ചട്ടിനോ

Sreejith N
Pochettino Lost His Sleep After Champions League Defeat
Pochettino Lost His Sleep After Champions League Defeat / David Ramos/GettyImages
facebooktwitterreddit

റയൽ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിലെ അപ്രതീക്ഷിച്ച തോൽവി തനിക്ക് മാനസികമായ ആഘാതം സമ്മാനിച്ചുവെന്നും അതിനു ശേഷം ഉറക്കം നഷ്‌ടമായി എന്നും പിഎസ്‌ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. രണ്ടാം പാദ മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾ വരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിന്നിരുന്ന പിഎസ്‌ജി പതിനേഴു മിനുറ്റിനിടെ വഴങ്ങിയ മൂന്നു ഗോളുകളിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുകയായിരുന്നു.

"ഞാൻ മാനസികമായി തകർന്നു. അതിനു കാരണം മത്സരം വിശകലനം ചെയ്യുമ്പോൾ, പാരീസിൽ നടന്ന ആദ്യപാദത്തിലും മാഡ്രിഡിൽ നടന്ന രണ്ടാം പാദത്തിന്റെ അറുപതു മിനുട്ട് വരെയും ഞങ്ങളായിരുന്നു മികച്ചു നിന്നിരുന്നതെന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾക്ക് കൂടുതൽ ഗോളുകൾ നേടി ലീഡെടുക്കാൻ അർഹത ഉണ്ടായിരുന്നു, പക്ഷെ മത്സരം നഷ്‌ടമായ രീതിയാണ് ഞങ്ങൾക്ക് നിരാശ സമ്മാനിക്കുന്നത്."

"എന്റെ പ്രതികരണത്തിനു ഞാൻ ക്ഷമ ചോദിക്കുന്നു. പക്ഷെ അതെനിക്ക് മാനസികമായ തകർച്ച സമ്മാനിക്കുകയും ഒരിക്കലും മറക്കാൻ കഴിയാത്ത ഒരവസ്ഥയിൽ എത്തിക്കുകയും ചെയ്‌തു. ഞാൻ വളരെ അസ്വസ്ഥനാണ്, ഈ അവസ്ഥ എനിക്ക് രാത്രികളിൽ ഉറക്കം നഷ്‌ടപെടുത്തുകയും ചെയ്യുന്നു." ബോർഡ്യൂവുമായുള്ള ഫ്രഞ്ച് ലീഗ് മത്സരത്തിനു മുൻപേ മാധ്യമങ്ങളോട് മാധ്യമങ്ങളോട് സംസാരിക്കേ പോച്ചട്ടിനോ പറഞ്ഞു.

"അതാ മത്സരത്തിൽ ബുദ്ധിമുട്ടേറിയ നിമിഷങ്ങളായിരുന്നു, എനിക്ക് വേണ്ടവിധത്തിൽ അതിനെ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. ആ സാഹചര്യത്തെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയാത്ത എന്നെ തന്നെയാണ് തോൽ‌വിയിൽ പഴി ചാരേണ്ടത്. ചാമ്പ്യൻസ് ലീഗ് വിജയം ലക്ഷ്യമിട്ട ഒരു ടീം ഇതുപോലെയുള്ള ബുദ്ധിമുട്ടേറിയ നിമിഷങ്ങളെ കൈകാര്യം ചെയ്യണം. മറ്റൊരു തരത്തിലായിരുന്നു ഞങ്ങൾ ഇതിനോട് പ്രതികരിക്കേണ്ടത് എന്നതായിരുന്നു ഉത്തരവാദിത്വം." പോച്ചട്ടിനോ പറഞ്ഞു.

ഈ സീസണിൽ പിഎസ്‌ജിക്ക് ഇനി ആകെയുള്ള പ്രതീക്ഷ ഫ്രഞ്ച് ലീഗ് കിരീടം മാത്രമാണ്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ടീമിനെക്കാൾ 13 പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പിഎസ്‌ജിക്ക് ലീഗ് കിരീടത്തിനായി വലിയ വെല്ലുവിളികളില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit