Football in Malayalam

ലോകോത്തര താരങ്ങളെ കൈകാര്യം ചെയ്യുന്നതെങ്ങിനെ, മറുപടി നൽകി പോച്ചട്ടിനോ

Sreejith N
Stade Rennais v Paris Saint-Germain - Ligue 1
Stade Rennais v Paris Saint-Germain - Ligue 1 / John Berry/GettyImages
facebooktwitterreddit

സ്വന്തം ടീമിൽ ഒരു ലോകോത്തര താരമുണ്ടെങ്കിൽ തന്നെ അവരുടെ രീതികളെ പൂർണമായും കൈകാര്യം ചെയ്യാൻ കഴിയാത്ത നിരവധി പരിശീലകർ ഫുട്ബോൾ ലോകത്തുണ്ട്. അതിനിടയിലാണ് പിഎസ്‌ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ വ്യത്യസ്തനാവുന്നത്. മെസി, നെയ്‌മർ, എംബാപ്പെ, റാമോസ്, ഡി മരിയ, നവാസ്, ഡോണറുമ്മ, വെറാറ്റി, ഇകാർഡി, മാർക്വിന്യോസ് തുടങ്ങി ഒരു ടീം നിറയെ സൂപ്പർ താരങ്ങളെയാണ് പോച്ചട്ടിനോക്ക് കൈകാര്യം ചെയ്യേണ്ടി വരുന്നത്.

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകം കഴിഞ്ഞപ്പോൾ പിഎസ്‌ജിയിൽ എത്തിച്ചേർന്നതും നിലവിലുണ്ടായിരുന്നതുമായ സൂപ്പർതാരങ്ങളെ പോച്ചട്ടിനോ എങ്ങിനെ കൈകാര്യം ചെയ്യുമെന്ന സംശയം പലർക്കുമുണ്ടായിരുന്നു. എന്നാൽ അതിനു വേണ്ടി താൻ ചെയ്യേണ്ട കാര്യമെന്താണെന്നതിനെ കുറിച്ച് വ്യക്തമായ ധാരണ അർജന്റീനിയൻ പരിശീലകനുണ്ട്. കഴിഞ്ഞ ദിവസം എൽ എക്വിപ്പെയോട് സംസാരിക്കുമ്പോൾ ഇതേക്കുറിച്ച് പോച്ചട്ടിനോ വ്യക്തമാക്കുകയും ചെയ്‌തു.

"ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ ഞങ്ങളുടെ കൈവശം ഉണ്ടെന്നു മറക്കാൻ കഴിയില്ല, കൂടാതെ അവരുടെ കുടുംബം, മീഡിയ സർക്കിൾ, ആരാധകർ എന്നിവരും അതിനൊപ്പമുണ്ട്. അതൊരിക്കലും എളുപ്പമല്ല. കളിക്കാർ ഇണങ്ങിച്ചേരുന്നില്ല, പ്രശ്‌നങ്ങൾ അനുഭവിക്കുന്നു, വേദനിക്കുന്നു എന്നെല്ലാം ആളുകൾ പറയുന്നു. എന്നാൽ മറ്റു തൊഴിലാളികളോ? അവർക്ക് പ്രശ്‌നങ്ങൾ ഇല്ലേ?"

"ഞങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്, നമ്മളൊരു ബാലൻസ് കണ്ടെത്തി അത് കളിക്കാരിലും പ്രയോഗിക്കേണ്ടതുണ്ട്. കളിക്കാരുടെ സാഹചര്യങ്ങൾ പലപ്പോഴും അവർക്ക് അവകാശങ്ങളുണ്ട് എന്നാൽ ഉത്തരവാദിത്വങ്ങളില്ല എന്ന് ചിന്തിപ്പിക്കും. ആ ബാലൻസില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോവുകയും ചെയ്യും." പോച്ചട്ടിനോ പറഞ്ഞു.

അതേസമയം പിഎസ്‌ജിക്ക് കൃത്യമായൊരു ശൈലിയില്ലെന്ന വിമർശനം ക്ലബിനോടുള്ള ബഹുമാനമില്ലായ്‌മയാണെന്നും പോച്ചട്ടിനോ പറഞ്ഞു. താൻ മുൻപ് പരിശീലകനായി ജോലി ചെയ്‌തിട്ടുള്ള എസ്പാന്യോൾ,സൗത്താപ്റ്റൺ, ടോട്ടനം ഹോസ്‌പർ എന്നിവരുടെ ശൈലി പരിശോധിച്ചാൽ അതു മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

facebooktwitterreddit