Football in Malayalam

"നന്നായി തുടങ്ങിയ പിഎസ്‌ജി പിന്നീട് വഴിമാറിപ്പോയി"- ലോറിയന്റിനെതിരെ സമനില വഴങ്ങിയതിൽ പ്രതികരിച്ച് പോച്ചട്ടിനോ

Sreejith N
Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

ഈ വർഷത്തെ അവസാന മത്സരം കളിച്ച പിഎസ്‌ജിക്ക് 2021 വിജയത്തോടെ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഫ്രഞ്ച് ലീഗിൽ പത്തൊൻപതാം സ്ഥാനക്കാരായ ലോറിയന്റിനെതിരെ തൊണ്ണൂറു മിനുട്ടും പിന്നിൽ നിന്നതിനു ശേഷം ഇഞ്ചുറി ടൈമിൽ ഇകാർഡി നേടിയ ഗോളിൽ പിഎസ്‌ജി സമനില നേടിയെങ്കിലും അഭിമാനം കൊള്ളാനുള്ള യാതൊന്നും ഈ മത്സരത്തിൽ അവർക്ക് ഉണ്ടായിരുന്നില്ല.

അതേസമയം എതിരാളികളെ വിലകുറച്ചു കണ്ടത് പിഎസ്‌ജി വിജയം കൈവിടാൻ ഒരു പരിധി വരെ കാരണമായെന്ന സൂചനകൾ മത്സരത്തിനു ശേഷം പരിശീലകൻ പോച്ചട്ടിനോ നൽകി. മത്സരം മികച്ച രീതിയിൽ തുടങ്ങിയ പിഎസ്‌ജി പിന്നീട് വഴിമാറി പോയെന്നും എന്നാൽ രണ്ടാം പകുതിയിൽ അതിനെ മറികടക്കാൻ അവർ ശ്രമിച്ചതു കൊണ്ടാണ് സമനില ഗോൾ പിറന്നതെന്നും അദ്ദേഹം പറഞ്ഞു.

"നമ്മൾ എതിരാളികളെ ബഹുമാനിക്കണം എന്നാണു എനിക്ക് തോന്നുന്നത്. എല്ലാവരും ലോറിയന്റിനെ ബഹുമാനിക്കണം. ലീഗ് വൺ ടീമെന്ന നിലയിൽ ഞങ്ങൾക്കവരോടതുണ്ട്. അവർ ചിലപ്പോൾ പത്തൊൻപതാം സ്ഥാനത്തായിരിക്കാം, എന്നാൽ അടുത്ത ദിവസം തന്നെ അവർ മറ്റൊരു പൊസിഷനിൽ എത്തിയേക്കും. നിങ്ങൾ ഈ ടീമിനെ വിലകുറച്ചു കണ്ടാൽ, അതു ബുദ്ധിമുട്ടാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം സാഹചര്യങ്ങൾ നൽകുക ബുദ്ധിമുട്ടുമാണ്."

"ഞങ്ങൾ മത്സരം നല്ല രീതിയിൽ തുടങ്ങിയിരുന്നു. എന്നാൽ പിന്നീട് ഞങ്ങളുടെ കളിയുടെ വഴി തെറ്റിപ്പോവുകയും അവരെ മാറ്റങ്ങൾ വരുത്താൻ അനുവദിക്കുകയും ചെയ്‌തു. അവർ ശൈലി മാറ്റുന്നതിൽ മികവ് കാണിച്ചു. രണ്ടാം പകുതിയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ കൂടുതൽ അവസരം സൃഷ്‌ടിക്കാൻ ശ്രമിച്ചു, ഞങ്ങൾ മികച്ചു നിൽക്കുകയും ചെയ്‌തു. ഞങ്ങൾ ഊർജ്ജത്തോടെ തുടരുന്ന സമയം ഞങ്ങൾക്ക് ഗോൾ നേടാൻ കഴിയും. ആദ്യം മുതൽ അവസാനം വരെ അതൊരുപോലെയാണ്." മത്സരത്തിനു ശേഷം പോച്ചട്ടിനോ പറഞ്ഞു.

ഈ മത്സരത്തോടെ വിന്റർ ചെറിയൊരു അവധിക്കാലത്തേക്ക് പിരിയുന്ന ഫ്രഞ്ച് ലീഗിൽ പിഎസ്‌ജിയുടെ അടുത്ത മത്സരം ജനുവരി ഒൻപതിന് ഒളിമ്പിക് ലിയോണിനെതിരെയാണ്. അതേസമയം പിഎസ്‌ജിയുടെ മോശം ഫോം പോച്ചട്ടിനോയുടെ സ്ഥാനത്തെച്ചൊല്ലി വീണ്ടും ചർച്ചകൾ ഉയരാൻ കാരണമായിട്ടുണ്ട്. സിദാൻ അദ്ദേഹത്തിനു പകരക്കാരനായി എത്തിയേക്കുമെന്ന അഭ്യൂഹങ്ങളും ഇപ്പോൾ ശക്തമാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit