യൂറോപിലെ ടോപ് ഫൈവ് ലീഗുകളിലെ മൂന്നെണ്ണത്തിലെങ്കിലും ഹാട്രിക്ക് നേടിയ 5 താരങ്ങൾ

പ്രീമിയർ ലീഗ്, ലാ ലീഗ, സീരി എ, ബുണ്ടസ്ലീഗ, ലീഗ് 1 എന്നിവയെ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളായാണ് കണക്കാക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള നിരവധി താരങ്ങൾ മത്സരിക്കുന്ന ഈ ലീഗുകളിൽ നിരവധി താരങ്ങൾ ഹാട്രിക്കുകൾ കരസ്ഥമാക്കിയിട്ടുണ്ട്. പക്ഷെ, യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ മൂന്നെണ്ണത്തിലെങ്കിലും ഹാട്രിക്കുകൾ നേടിയ താരങ്ങൾ വളരെ വിരളമാണ്.
യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ മൂന്നെണ്ണത്തിലെങ്കിലും ഹാട്രിക്ക് നേടിയ അഞ്ച് താരങ്ങളെ നമുക്കിവിടെ നോക്കാം.
1. പിയറെ എമെറിക്ക് ഔബമയാങ് (4 ലീഗുകളില്‍ നിന്ന് 7 ഹാട്രിക്കുകള്‍)
അടുത്തിടെ ബാഴ്‌സലോണ വലന്‍സിയക്കെതിരെ 4-1ന് വിജയിച്ച മത്സരത്തിൽ ഔബമയാങ് ഹാട്രിക് നേടിയിരുന്നു. അതുവഴി ലീഗ് 1, ബുണ്ടസ്‌ലിഗ, പ്രീമിയര്‍ ലീഗ്, ലാ ലീഗ എന്നിവയില്‍ ഹാട്രിക്ക് നേടുന്ന 21ാം നൂറ്റാണ്ടിലെ ആദ്യ കളിക്കാരനായി താരം റെക്കോര്‍ഡ് സൃഷ്ടിച്ചു.
2. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (3 ലീഗുകളില്‍ നിന്ന് 37 ഹാട്രിക്കുകള്‍)
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഏറ്റവും കൂടുതല്‍ ഹാട്രിക്ക് നേടിയിട്ടുള്ള താരം. പ്രീമിയര്‍ ലീഗ്, സീരീ എ, ലാ ലിഗ എന്നീ ലീഗുകളില്‍ നിന്ന് 37 ഹാട്രിക്കുകളാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിട്ടുള്ളത്. താരം നേടിയ ഹാട്രിക്കുകളില്‍ ഭൂരിഭാഗവും നേടിയത് റയല്‍ മാഡ്രിഡിന് വേണ്ടിയാണ്.
3. ഇമ്മാനുവല്‍ അഡെബയോര്‍ (3 ലീഗുകളില്‍ നിന്ന് 5 ഹാട്രിക്കുകള്‍)
തന്റെ കരിയറില്‍ നിരവധി മുന്‍നിര ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുള്ള താരമാണ് ഇമ്മാനുവൽ അഡെബയോർ. ആഴ്‌സണല്‍, ടോട്ടന്‍ഹാം ഹോട്‌സ്പര്‍, മാഞ്ചസ്റ്റര്‍ സിറ്റി, റയൽ മാഡ്രിഡ്, എഎസ് മൊണാകോ തുടങ്ങിയവർക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള താരം പ്രീമിയർ ലീഗ്, ലാ ലീഗ, ലീഗ് 1 എന്നിവയിൽ ഹാട്രിക്ക് നേടിയിട്ടുണ്ട്.
4. അക്‌സിസ് സാഞ്ചസ് (3 ലീഗുകളില്‍ നിന്ന് 4 ഹാട്രിക്കുകള്‍)
2014 മുതല്‍ 2018 വരെ ആഴ്‌സണലിനായി തിളങ്ങുകയും, അതിന് മുൻപ് ബാഴ്‌സലോണക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്‌ത താരമാണ് നിലവിൽ ഇന്റർ മിലാന്റെ ഫോർവേഡായ അലക്സിസ് സാഞ്ചസ്. പ്രീമിയർ ലീഗിൽ ആഴ്‌സണലിനായും, ലാ ലീഗയിൽ ബാഴ്‌സലോണക്കായും ഹാട്രിക്ക് നേടിയിട്ടുള്ള സാഞ്ചസ്, 2006-2011 കാലഘട്ടത്തിൽ തന്റെ ക്ലബായിരുന്ന ഉഡിനസിന് വേണ്ടി സീരി എയിലും ഹാട്രിക്ക് നേടിയിട്ടുണ്ട്.
5. സലോമന്‍ കാലു (3 ലീഗുകളിൽ നിന്ന് 4 ഹാട്രിക്കുകള്‍)
ചെല്‍സിയുടെ ഐവേറിയന്‍ താരമായിരുന്ന കാലു നാലു ഹാട്രിക്കുകളാണ് യൂറോപിലെ ടോപ് ഫൈവ് ലീഗുകളിൽ സ്വന്തമാക്കിയിട്ടുള്ളത്. പ്രീമിയർ ലീഗിൽ ചെൽസിക്കും, ലീഗ് 1ൽ ലില്ലേക്കും, ബുണ്ടസ്‌ലീഗയിൽ ഹെർത്ത ബെർലിനും വേണ്ടിയാണ് താരം ഹാട്രിക്കുകൾ നേടിയിട്ടുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.