Football in Malayalam

ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹമുള്ള രണ്ടു യുവന്റസ് താരങ്ങൾക്ക് മുന്നറിയിപ്പു നൽകി മിറാലം പ്യാനിച്ച്

Sreejith N
FC Barcelona  v Juventus - Joan Gamper Trophy
FC Barcelona v Juventus - Joan Gamper Trophy / Eric Alonso/GettyImages
facebooktwitterreddit

ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളുള്ള മാത്തിയാസ് ഡി ലൈറ്റ്, അൽവാരോ മൊറാട്ട എന്നിവർക്ക് മുന്നറിയിപ്പു നൽകി യുവന്റസിന്റെ മുൻ താരമായ മിറാലം പ്യാനിച്ച്. യുവന്റസ് വിടുന്നതിനു മുൻപ് രണ്ടു തവണ ചിന്തിക്കണമെന്നാണ് നിലവിൽ ലോണിൽ ബെസിക്റ്റസിൽ കളിക്കുന്ന ബോസ്‌നിയൻ താരം പറയുന്നത്.

ആർതറിനെ വെച്ച് നടത്തിയ കൈമാറ്റക്കരാറിന്റെ ഭാഗമായി 2020ൽ യുവന്റസ് വിട്ട് ബാഴ്‌സലോണയിൽ എത്തിയ താരമാണ് പ്യാനിച്ച്. എന്നാൽ റൊണാൾഡ്‌ കൂമാനു കീഴിൽ അവസരങ്ങൾ കുറഞ്ഞ താരം ഈ സീസണിന്റെ തുടക്കത്തിൽ ബാഴ്‌സയിൽ നിന്നും ലോണിൽ തുർക്കിഷ് ക്ലബ്ബിലേക്ക് ചേക്കേറുകയായിരുന്നു.

ബാഴ്‌സലോണയിൽ ആഗ്രഹിച്ചതു പോലെയൊരു കരിയർ ലഭിക്കാതിരുന്ന താരത്തിന് അഭ്യൂഹങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈ രണ്ടു താരങ്ങൾക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളത് എന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു പ്യാനിച്ച്. ഫുട്ബോൾ ഇറ്റാലിയയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌.

"മൊറാട്ട വളരെ മികച്ചൊരു കരിയറിലൂടെയാണ് കടന്നു പോയിട്ടുള്ളത്. ചെൽസി, റയൽ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്, യുവന്റസ് എന്നീ വമ്പൻ ക്ലബുകൾക്കു വേണ്ടി താരം കളിച്ചു. ചില കളിക്കാർക്ക് പ്രചോദനം ആവശ്യമാണ്, എന്നാൽ ഞാൻ വളരെ നല്ല രീതിയിൽ തുടരുന്ന ഒരു ക്ലബ് വിടുന്നതിനു മുൻപ് രണ്ടു തവണ ചിന്തിക്കും."

"മോറോട്ടക്ക് എന്തു ചെയ്യണമെന്നറിയാം. ബാഴ്‌സലോണ ക്ലബ്ബിനെ നന്നായി അറിയാവുന്ന ഒരു പരിശീലകനെ എത്തിച്ചിട്ടുണ്ട്. എനിക്ക് വിഷാദശാംശങ്ങൾ അറിയില്ലെങ്കിലും മൊറാട്ട യുവന്റസിൽ സന്തോഷവാനാണെന്ന് അറിയാം. അങ്ങിനെയാണെങ്കിൽ പോലും ബാഴ്‌സലോണ വിളിച്ചാൽ അതിനെക്കുറിച്ച് ചിന്തിക്കണം."

"ഡി ലൈറ്റിന് മൂന്നു വർഷം കൂടി യുവന്റസ് കരാർ ബാക്കിയുണ്ട്, താരം വളരെ ആത്മാർത്ഥതയോടെ കളിക്കുന്നയാളാണ്. എന്നാൽ ബാഴ്‌സലോണക്ക് താരത്തിൽ താൽപര്യമുണ്ടോ എന്നറിയില്ല."

"യുവന്റസിൽ ബൊനൂച്ചി, കില്ലിനി എന്നിവർക്കൊപ്പം ചേരുകയെന്ന മികച്ചൊരു തിരഞ്ഞെടുപ്പാണ് താരം നടത്തിയത്. ഇറ്റാലിയൻ ക്ലബിനൊപ്പം താരം സന്തോഷവാനാണ്, നിങ്ങൾ സന്തോഷത്തോടെ തുടരുന്ന സ്ഥലം വിടാതിരിക്കയാണ് നല്ലത്. താരത്തിന് അവിടം വിടാനുള്ള ആഗ്രഹമുണ്ടോയെന്നു നമുക്ക് നോക്കിക്കാണാം." പ്യാനിച്ച് പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit