മൗറീന്യോ കാരണം സ്പെയിൻ ടീമിലെ റയൽ-ബാഴ്സ താരങ്ങൾ പരസ്പരം വെറുക്കാൻ തുടങ്ങിയെന്ന് ജെറാർഡ് പിക്വ


ജോസെ മൗറീന്യോ റയൽ മാഡ്രിഡ് പരിശീലകനായത് സ്പാനിഷ് ടീമിലെ റയൽ മാഡ്രിഡ്- ബാഴ്സലോണ താരങ്ങൾക്കിടയിൽ പരസ്പരം വെറുപ്പും വിദ്വേഷവും ഉണ്ടാകാൻ കാരണമായെന്ന് ജെറാർഡ് പിക്വ. ആ സമയത്ത് സ്പാനിഷ് ദേശീയ ടീമിന്റെ ഡ്രസിങ് റൂമിൽ വെച്ച് ഇകർ കസിയസ് തന്നോട് സംശയിക്കാത്ത സാഹചര്യം വരെ നേരിടേണ്ടി വന്നുവെന്നും പിക്വ പറയുന്നു.
2010ലാണ് റയൽ മാഡ്രിഡ് പരിശീലകനായി മൗറീന്യോ ചുമതല ഏറ്റെടുക്കുന്നത്. ആ സമയത്ത് പെപ് ഗ്വാർഡിയോളയുടെ ബാഴ്സ ലോകഫുട്ബോളിലെ തന്നെ വലിയ ശക്തികളായി മാറിയ സമയമായിരുന്നു. അന്നത്തെ ബാഴ്സലോണക്കു മുന്നിൽ റയൽ മാഡ്രിഡ് ദുർബലരാണെന്നു മനസിലായതു കൊണ്ടാണ് മൗറീന്യോ താരങ്ങൾക്കിടയിൽ വിദ്വേഷം കുത്തിവെക്കാൻ ശ്രമിച്ചതെന്നാണ് പിക്വയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.
"Casillas did not talk to me."
— Kick Off (@KickOffMagazine) May 15, 2022
Gerard Pique has revealed that Jose Mourinho made the Barcelona and Real Madrid hate each other during his time in Spain.
Read more ➡️ https://t.co/EQTY3zZjr3 pic.twitter.com/6NRtXbNfe6
"അദ്ദേഹം വന്ന സമയം മുതൽ മൈതാനത്ത് അവർ ഞങ്ങളെക്കാൾ മോശമാണെന്ന് മനസിലാക്കിയിരുന്നു. ഞങ്ങൾക്ക് മികച്ചൊരു ടീം ഉണ്ടായിരുന്നു എന്നത് ശരി തന്നെയാണ്, കളിക്കാർ തമ്മിലുള്ള ബന്ധവും വളരെ മികച്ചതായിരുന്നു." ഓവർലാപ്പ് പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോൾ പിക്വ പറഞ്ഞു.
"അന്നത്തെ മത്സരങ്ങൾക്കു ശേഷം ദേശീയ ടീമിലേക്ക് പോകുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു എന്നു ഞാനോർക്കുന്നു. കാരണം മൗറീന്യോ ഓരോരുത്തരുടെയും മനസിനുള്ളിലേക്ക് കയറി 'ഇയാൾ നിന്നെ വെറുക്കുന്നു' എന്നു പറയുകയും അവരത് വിശ്വസിക്കുകയുമാണ്."
"ഒരിക്കൽ ഞാൻ ദേശീയ ടീമിന്റെ ഡ്രസിങ് റൂമിലേക്ക് പോയി കസിയസിനെ കണ്ട് അഭിവാദ്യം ചെയ്തെങ്കിലും അയാൾ എന്നോട് തിരിച്ചൊന്നും പറഞ്ഞില്ല. ആ സമയത്ത് എനിക്കതിനെക്കുറിച്ച് അറിയുമായിരുന്നില്ല. പക്ഷെ അതിനു കാരണം പരിശീലകൻ ആയിരുന്നു, അദ്ദേഹത്തിന് ആളുകളുടെ മനസിലേക്ക് എത്താനുള്ള കഴിയുണ്ടായിരുന്നു." പിക്വ വ്യക്തമാക്കി.
റയൽ മാഡ്രിഡ് ലാ ലിഗ വിജയിച്ചതിനു പിന്നാലെ ഗ്വാർഡിയോള ബാഴ്സലോണ വിട്ട കാര്യം സൂചിപ്പിച്ച പിക്വ അതിനു വിവിധ കാരണങ്ങൾ അദ്ദേഹം പറഞ്ഞെങ്കിലും ഇതുപോലെ കടുത്ത ശത്രുത സ്വന്തം ടീമിൽ മൗറീന്യോ വളർത്തിയതു കൊണ്ടാണതു സംഭവിച്ചതെന്നു താൻ വിശ്വസിക്കുന്നതായും കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.