Football in Malayalam

സെവിയ്യക്ക് നൽകിയ പെനാൽറ്റിയിൽ റഫറിയോട് വിശദീകരണം തേടി സിദാനും ക്രൂസും; ഒളിയമ്പുമായി പിക്വെ

Gokul Manthara
Valencia CF v FC Barcelona - La Liga Santander
Valencia CF v FC Barcelona - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

ലാലീഗയിൽ കഴിഞ്ഞ ദിവസം റയൽ മാഡ്രിഡും, സെവിയ്യയും തമ്മിൽ നടന്ന. 2-2ന് സമനിലയിൽ അവസാനിച്ച മത്സരത്തിന്റെ എഴുപത്തിനാലാം മിനുറ്റിൽ റയലിന് എതിരെ റഫറി പെനാൽറ്റി വിധിച്ചത് വിവാദമായിരുന്നു. ഇതിൽ അലോസരനായ റയൽ പരിശീലകൻ സിദാനും, മധ്യനിര താരം ടോണി ക്രൂസും മത്സരം നിയന്ത്രിച്ചിരുന്ന റഫറി മാർട്ടിനസ് മുനുവേരയോട് ആ പെനാൽറ്റിയിൽ വിശദീകരണം ആവശ്യപ്പെട്ടു‌. ഇതിന്റെ വീഡിയോ സ്പാനിഷ് മാധ്യമമായ മോവിസ്റ്റാർ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കു വെച്ചിരുന്നു. ഈ ട്വീറ്റിന് എഫ്‌സി ബാഴ്‌സലോണ സൂപ്പർതാരം ജെറാർഡ് പിക്വെ നൽകിയ മറുപടി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

"സംസാരിക്കുന്നതിലൂടെ ആളുകൾ പരസ്പരം മനസിലാക്കുന്നു." എന്നായിരുന്നു ഈ ട്വീറ്റിന് പിക്വെ മറുപടി കുറിച്ചത്. ഒറ്റനോട്ടത്തിൽ പിക്വെയുടെ ഈ മറുപടിക്ക് പിന്നിൽ പ്രത്യേകിച്ച് ഒന്നും തന്നെയില്ലെന്ന് തോന്നിയേക്കാമെങ്കിലും റയൽ മാഡ്രിഡിനെതിരെ നടന്ന അവസാന ക്ലാസിക്കോ പോരാട്ടത്തിൽ തനിക്കെതിരെ വന്ന വിമർശനങ്ങൾക്ക് പിക്വെ നൽകിയ മറുപടിയായിരുന്നു ഇതെന്ന് പറയാം.

നിലവിൽ സിദാനാണ് റഫറിയിംഗിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയതെങ്കിൽ കഴിഞ്ഞ എൽ ക്ലാസിക്കോയിൽ പിക്വെയായിരുന്നു റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്തത്. അന്ന് മത്സരത്തിന് ശേഷം അധികസമയത്തെക്കുറിച്ച് പരാതിപ്പെടാൻ പിക്വെ റഫറി ഗിൽ മൻസാനോയെ കാത്തിരുന്നപ്പോൾ, റയൽ താരം ലൂക്കാ മോഡ്രിച്ചായിരുന്നു പരിഹാസവുമായെത്തിയത്. റഫറിയോട് പരാതി പറയാൻ കാത്തിരുന്ന പിക്വെയോട് നിങ്ങൾക്ക് ഇനിയെത്ര മിനുറ്റ് കൂടി വേണമെന്ന് ചോദിച്ച് മോഡ്രിച്ച് പരിഹസിക്കുകയായിരുന്നു. ഇതിനെല്ലാം കൂടിയുള്ള മറുപടിയാണ് ഇപ്പോൾ തന്റെ ട്വീറ്റിലൂടെ പിക്വെ നൽകിയിരിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit