FC Barcelona News

ജെറാർഡ് പിക്വയെ കൂക്കിവിളിച്ച് റയൽ മാഡ്രിഡ്, ബാഴ്‌സലോണ ആരാധകർ

Sreejith N
Gerard Pique Booed By Barca And Real Madrid Fans
Gerard Pique Booed By Barca And Real Madrid Fans / Omar Vega/GettyImages
facebooktwitterreddit

റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിൽ ഇന്നു രാവിലെ ലാസ് വേഗാസിൽ വെച്ചു നടന്ന എൽ ക്ലാസിക്കോ മത്സരത്തിനിടെ ബാഴ്‌സലോണ പ്രതിരോധതാരം ജെറാർഡ് പിക്വയെ കൂക്കി വിളിച്ച് രണ്ടു ടീമിന്റെയും ആരാധകർ. താരത്തിന്റെ പങ്കാളിയായ ഷാക്കിറയുമായി നിലനിൽക്കുന്ന പ്രശ്‌നങ്ങളാണ് ജെറാർഡ് പിക്വക്കെതിരെ പ്രതിഷേധം ഉയരാൻ കാരണമായതെന്ന് മാർക്ക റിപ്പോർട്ടു ചെയ്യുന്നു.

ആദ്യ ഇലവനിൽ ഉൾപ്പെടാതിരുന്ന ജെറാർഡ് പിക്വ രണ്ടാം പകുതിയുടെ അറുപത്തിരണ്ടാം മിനുട്ടിലാണ് കളത്തിലിറങ്ങിയത്. താരം കളത്തിലിറങ്ങിയതു മുതൽ സ്റ്റേഡിയത്തിലെ ആരാധകർ പലരും പ്രതിഷേധം ഉയർത്തിയിരുന്നു. കൂവിയതിനു പുറമെ "ഷക്കിറ, ഷക്കിറ" എന്ന ചാന്റുകളും ആരാധകർ പിക്വയോട് പ്രതിഷേധം ഉയർത്താൻ ഉപയോഗിച്ചു.

നിരവധി വർഷങ്ങളായി ഒരുമിച്ചുണ്ടായിരുന്ന ഷക്കിറയും പിക്വയും കഴിഞ്ഞ സമ്മറിൽ പിരിയുകയാണെന്ന വിവരം വെളിപ്പെടുത്തിയിരുന്നു. ഇതിൽ പിക്വയാണ് കുറ്റക്കാരനെന്ന രീതിയിൽ അഭ്യൂഹങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ആരാധകർ താരത്തിനെതിരെ പ്രതിഷേധം നടത്തിയത്.

പുതിയ താരങ്ങളെത്തിയതിന്റെ കരുത്ത് മൈതാനത്ത് കാഴ്‌ച വെച്ച ബാഴ്‌സലോണയാണ് എൽ ക്ലാസിക്കോയിൽ വിജയം നേടിയത്. ലീഡ്‌സ് യുണൈറ്റഡിൽ നിന്നും സമ്മറിൽ ടീമിലേക്ക്‌ വന്ന ബ്രസീലിയൻ താരം റഫിന്യ മത്സരത്തിലെ ഒരേയൊരു ഗോൾ നേടി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit