Football in Malayalam

ബാലൺ ഡി ഓർ നേടണമെങ്കിൽ ഹാലൻഡ് എംബാപ്പക്കൊപ്പം ഒരുമിച്ച് കളിക്കരുതെന്ന് ജെറാർഡ് പിക്വ

Sreejith N
Borussia Dortmund v Sport-Club Freiburg - Bundesliga
Borussia Dortmund v Sport-Club Freiburg - Bundesliga / Lars Baron/GettyImages
facebooktwitterreddit

ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡിന് ട്രാൻസ്‌ഫർ സംബന്ധിച്ച ഉപദേശം നൽകി ബാഴ്‌സലോണ താരം ജെറാർഡ് പിക്വ. അടുത്ത സമ്മറിൽ ബാഴ്‌സലോണയുടെ പ്രധാന ലക്ഷ്യമായ നോർവേ താരത്തെ റയൽ മാഡ്രിഡിൽ നിന്നും അകറ്റി നിർത്തുകയെന്ന ഉദ്ദേശം പിക്വക്കുണ്ടെന്ന് താരത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

ഈ സീസണിൽ വളരെ മോശം പ്രകടനം നടത്തുന്ന ബാഴ്‌സലോണ ടീമിനെ ഉയർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അടുത്ത സമ്മറിൽ യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ ഹാലൻഡിനെ ബാഴ്‌സലോണ ലക്ഷ്യമിടുന്നത്. ഹാലൻഡിനെ സ്വന്തമാക്കാനുള്ള താൽപര്യം ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌.

അതേസമയം ബാഴ്‌സലോണക്ക് വെല്ലുവിളിയായി ഹാലാൻഡിനു വേണ്ടിയുള്ള നീക്കങ്ങൾ റയൽ മാഡ്രിഡും നടത്തുന്നുണ്ട്. പിഎസ്‌ജിയിൽ നിന്നും ഫ്രീ ട്രാൻസ്‌ഫറിൽ കിലിയൻ എംബാപ്പയെ സ്വന്തമാക്കുന്നതിനൊപ്പം ഹാലൻഡിനെയും എത്തിക്കാനാണ് റയൽ മാഡ്രിഡ് ഒരുങ്ങുന്നത്. എന്നാൽ എംബാപ്പയുള്ള ടീമിലേക്ക് ഒരിക്കലും ഹാലൻഡ് ചേക്കേറരുതെന്ന് പിക്വ പറഞ്ഞു.

"ഞാൻ ഹാലൻഡ് ആയിരുന്നെങ്കിൽ, എനിക്ക് ബാലൺ ഡി ഓർ വിജയിക്കണമെങ്കിൽ ഞാൻ ഒരിക്കലും എംബാപ്പയുള്ള ടീമിലേക്ക് പോകില്ല." ഇബായ് ലാനോസിന്റെ ലൈവ് ഷോയിൽ സംസാരിക്കേ പിക്വ പറഞ്ഞു. ഹാലൻഡും എംബാപ്പയും ലാ ലിഗയിൽ കളിക്കുന്നത് ലീഗിനു ഗുണം ചെയ്യുമെന്നും എന്നാൽ ഒരേ അവർ ഒരേ ടീമിൽ കളികാത്തിരിക്കുകയാണ് ഉചിതമെന്നും പിക്വ അഭിപ്രായപ്പെട്ടു.

അടുത്ത സമ്മറിൽ ഹാലൻഡിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമം നടത്തുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി അതിനു തടസം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ ഇടയിൽ തന്നെ ജനുവരിയിൽ മൂന്നു താരങ്ങളെ സ്വന്തമാക്കിയ ബാഴ്‌സ ജൂൺ ആകുമ്പോഴേക്കും ഒരു വഴി കണ്ടെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit