Football in Malayalam

അര്‍ട്ടേറ്റയുമായിട്ട് മാത്രമായിരുന്നു പ്രശ്‌നം; ആഴ്‌സണൽ വിട്ടതിനെ കുറിച്ച് ഒബമയാങ്

Haroon Rasheed
Aubameyang joined Barcelona on a free transfer after his contract at Arsenal was terminated by mutual consent
Aubameyang joined Barcelona on a free transfer after his contract at Arsenal was terminated by mutual consent / Visionhaus/GettyImages
facebooktwitterreddit

ആഴ്‌സണൽ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി ക്ലബിന്റെ മുന്‍ താരമായ പിയറി-എമെറിക്ക് ഒബമയാങ്. ബാഴ്‌സലോണ താരമായി അവതരിപ്പിച്ചതിന് ശേഷമായിരുന്നു ഒബമയാങ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

"[അത്] ബുദ്ധിമുട്ടുള്ള ഏതാനും മാസങ്ങൾ ആയിരുന്നു. ഞാൻ ഒരിക്കലും തെറ്റ് ചെയ്യാൻ ആഗ്രഹിച്ചിട്ടില്ല. അത് കഴിഞ്ഞതാണ്," തന്റെ ഗണ്ണേഴ്‌സ്‌ കരിയറിന്റെ അവസാന ഘട്ടത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒബമയാങ്‌ പറഞ്ഞു. അര്‍ട്ടേറ്റയുമായിട്ട് മാത്രമായിരുന്നോ പ്രശ്‌നം എന്ന് ചോദിച്ചപ്പോള്‍ അതേ എന്നായിരുന്നു താരത്തിന്റെ മറുപടി.

"അതെ, അത് അദ്ദേഹവുമായിട്ട് മാത്രമാണെന്ന് ഞാന്‍ കരുതുന്നു. എനിക്ക് കൂടുതല്‍ പറയാന്‍ കഴിയില്ല. അദ്ദേഹം സന്തോഷവാനായിരുന്നില്ല. ഞാന്‍ ശാന്തനായി നിന്നു, അത്ര മാത്രം,'' ഒബമയാങ് വ്യക്തമാക്കി

ഒന്നിലധികം അച്ചടക്കലംഘനം നടത്തിയതിന്റെ പേരിൽ കഴിഞ്ഞ ഡിസംബറിൽ ഒബമയാങ്ങിനെ ആഴ്‌സണൽ ക്ലബിന്റെ നായകസ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തിരുന്നു. അതിന് ശേഷം ഒബമയാങ് ആഴ്‌സനല്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടില്ല.

പിന്നീട് ആഫ്രിക്കന്‍ നാഷന്‍സ് കപ്പിനായി ഗാബോൺ ദേശീയ ടീമിനൊപ്പം ചേര്‍ന്ന ഒബമയാങ്, കഴിഞ്ഞ ബുധനാഴ്ചയാണ് ബാഴ്‌സലോണയിലേക്ക് ചേക്കേറിയത്. താരവും ആഴ്‌സണലും തമ്മിലുള്ള കരാർ പരസ്പരധാരണയോടെ അവസാനിപ്പിച്ചതിന് ശേഷം, ഫ്രീ ട്രാൻസ്ഫറിലായിരുന്നു ഒബമയാങ്‌ ബാഴ്‌സയിലേക്ക് കൂടുമാറിയത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit