Kylian Mbappe

റയൽ മാഡ്രിഡിനെ തഴഞ്ഞതിൽ എംബാപ്പെ ഇപ്പോൾ തന്നെ വിഷമിക്കുന്നുണ്ടാകുമെന്ന് ഫ്ലോറന്റീനോ പെരസ്

Sreejith N
Perez Believes Mbappe Already Be Regretting To Stay With PSG
Perez Believes Mbappe Already Be Regretting To Stay With PSG / Tim Clayton - Corbis/GettyImages
facebooktwitterreddit

റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള ഓഫർ തഴഞ്ഞതിൽ എംബാപ്പെ ഇപ്പോൾ തന്നെ വിഷമിച്ചു തുടങ്ങിയിട്ടുണ്ടാകുമെന്ന് ക്ലബിന്റെ പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ്. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് ആരാധകരെ കണ്ട് ഫോട്ടോസിനു പോസ് ചെയ്യുന്നതിന്റെയും ഓട്ടോഗ്രാഫുകൾ ഒപ്പിടുന്നതിന്റെയും ഇടയിലാണ് പെരസ് ഇങ്ങിനെയൊരു പ്രതികരണം നടത്തിയത്.

പിഎസ്‌ജി കരാർ അവസാനിച്ച എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. താരം റയൽ മാഡ്രിഡുമായി ധാരണയിൽ എത്തിയെന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത സമയത്താണ് എംബാപ്പെ ഫ്രഞ്ച് ക്ലബുമായി കരാർ പുതുക്കി ഏവരെയും ഞെട്ടിച്ചത്. റയൽ മാഡ്രിഡിനു വേണ്ടി കളിക്കുകയെന്ന തന്റെ സ്വപ്‍നം കൂടിയാണ് ഇതിലൂടെ എംബാപ്പെ വേണ്ടെന്നു വെച്ചത്.

"പാവം, എംബാപ്പെ ഇപ്പോൾ തന്നെ വിഷമിക്കുന്നുണ്ടാകും." ഫ്രഞ്ച് താരത്തെ സ്വന്തമാക്കാൻ കഴിയാതിരുന്നതിനെ കുറിച്ച് ആരാധകർ ചോദിച്ചപ്പോൾ പെരസ് നടത്തിയ പ്രതികരണം മാർക്ക റിപ്പോർട്ടു ചെയ്‌തു. സാമൂഹ്യമാധ്യമങ്ങളിലെല്ലാം ഈ മറുപടി വളരെ വേഗത്തിലാണ് പടർന്നു പിടിച്ചത്.

പിഎസ്‌ജിയിൽ തന്നെ തുടരാൻ എംബാപ്പക്കു മേൽ വലിയ തോതിലുള്ള സമ്മർദ്ദം ഉണ്ടായിരുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. ഫ്രഞ്ച് പ്രസിഡന്റായ ഇമ്മാനുവൽ മാക്രോൺ എംബാപ്പയോട് ഫ്രാൻസിൽ തന്നെ തുടരാൻ താൻ അഭ്യർത്ഥിച്ച കാര്യം ആഴ്ച്ചകൾക്ക് മുൻപ് സമ്മതിച്ചിരുന്നു.

അതേസമയം എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കിയതിനു പിന്നാലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടി തങ്ങളുടെ കരുത്ത് തെളിയിക്കാൻ റയൽ മാഡ്രിഡിനു കഴിഞ്ഞു. ഇപ്പോൾ മികച്ച സൈനിംഗുകൾ നടത്തി അടുത്ത സീസണിലേക്കായി കൂടുതൽ കരുത്തോടെ തയ്യാറെടുക്കുകയാണ് പിഎസ്‌ജി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit