Champions League

റയൽ മാഡ്രിഡിനെ കീഴടക്കാൻ എന്തു ചെയ്യണം, മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്ക് നിർദ്ദേശവുമായി ഗ്വാർഡിയോള

Sreejith N
Guardiola Says Man City Need To Be Exceptional To Beat Real Madrid
Guardiola Says Man City Need To Be Exceptional To Beat Real Madrid / Charlotte Tattersall/GettyImages
facebooktwitterreddit

റയൽ മാഡ്രിഡിന്റെ ചരിത്രത്തെക്കുറിച്ച് ആശങ്കപ്പെട്ടാൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വിജയം നേടാൻ കഴിയില്ലെന്നും മാഞ്ചസ്റ്റർ സിറ്റി അവരുടെ സ്വാഭാവികമായ ശൈലിയിൽ കളിക്കുകയാണ് വേണ്ടതെന്നും നിർദ്ദേശിച്ച് പരിശീലകൻ പെപ് ഗ്വാർഡിയോള. ഇന്നു രാത്രി നടക്കാനിരിക്കുന്ന മത്സരത്തിൽ രണ്ടു ടീമുകളും ഏറ്റുമുട്ടുന്നതിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പെപ് ഗ്വാർഡിയോള.

ഇതിനു മുൻപ് 2019-20 സീസണിലെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിലാണ് രണ്ടു ടീമുകളും തമ്മിൽ അവസാനമായി ഏറ്റുമുട്ടിയത്. അന്നു മികച്ച പ്രകടനം നടത്തിയ മാഞ്ചസ്റ്റർ സിറ്റി സ്വന്തം മൈതാനത്തും റയൽ മാഡ്രിഡിന്റെ മൈതാനത്തും ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം നേടി 4-2 എന്ന അഗ്രഗേറ്റ് സ്കോറിനാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. സമാനമായ ഒരു പ്രകടനം തന്നെയാണ് ആരാധകർ ഇത്തവണയും പ്രതീക്ഷിക്കുന്നത്.

യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ടീമിനൊപ്പം ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ നിൽക്കാൻ കഴിയുന്നത് മനോഹരമായ കാര്യമാണെന്നും ഇതിനു മുൻപ് റയലിനെ നേരിട്ടപ്പോൾ രണ്ടു മത്സരങ്ങളും കടുപ്പമായിരുന്നു എന്നും ഗ്വാർഡിയോള പറഞ്ഞു. "ഞങ്ങളെനി ശ്രമിക്കേണ്ടത് ഞങ്ങൾ തന്നെയായി മികച്ച രീതിയിൽ പോരാടുകയെന്നതാണ്. ഞങ്ങൾക്ക് ഫൈനലിലെത്താൻ രണ്ട് അസാധാരണമായ മത്സരങ്ങൾ വേണം, അതു ചെയ്യാൻ കഴിയുമെന്നു തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്."

"ഞങ്ങൾ റയൽ മാഡ്രിഡിനെ എത്രത്തോളം ബഹുമാനിക്കുന്നുവെന്നും അവരെത്ര മികച്ചതാണെന്നും പറയേണ്ട കാര്യമില്ല. ഇതൊരു ബഹുമതിയാണ്. മാഡ്രിഡ്, വിയ്യാറയൽ, ലിവർപൂൾ എന്നിവരെ പോലെ ഞങ്ങൾക്ക് ഫൈനലിൽ എത്തുകയും ഫൈനൽ വിജയിക്കുകയും വേണം. അതേസമയം ഞങ്ങൾ ഇവിടെയെത്താൻ എന്ത് ചെയ്‌തുവന്നതിനെ വില കുറച്ചു കാണുന്നുമില്ല." ഗ്വാർഡിയോള വ്യക്തമാക്കി.

റൈറ്റ് ബാക്ക് പൊസിഷനിലെ താരങ്ങളായ കാൻസലോക്ക് സസ്‌പെൻഷനും വാക്കറിനു പരിക്കും പറ്റിയതിനാൽ ഗബ്രിയേൽ ജീസസ് ആ സ്ഥാനത്ത് കളിക്കുമെന്ന അഭ്യൂഹങ്ങളെ ഗ്വാർഡിയോള തള്ളിക്കളഞ്ഞു. ജീസസും വിനീഷ്യസും തമ്മിലുള്ള പോരാട്ടം മികച്ചതായിരിക്കുമെന്ന് ഗ്വാർഡിയോള അഭിപ്രായപ്പെട്ടെങ്കിലും ജീസസ് റൈറ്റ് ബാക്കായി ഇറങ്ങില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit