മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാർ ഉടന്‍ നീട്ടാന്‍ തയ്യാറാകാതെ പെപ് ഗ്വാര്‍ഡിയോള

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഉടന്‍ കരാര്‍ നീട്ടാന്‍ തയ്യാറാകാതെ പരിശീലകന് പെപ് ഗ്വാര്‍ഡിയോള. ലിവര്‍പൂള്‍ പരിശീലകന് യൂര്‍ഗന്‍ ക്ലോപ്പിന്റെ കരാര്‍ നീട്ടയപ്പോള് സിറ്റിയുമായുള്ള കരാര്‍ നീട്ടാന്‍ ക്ലബ് അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്വാര്‍ഡിയോളയുടെ പ്രതികരണം. 2023വരെ ഗ്വാര്‍ഡിയോളക്ക് സിറ്റിയുമായി കരാറുണ്ട്.
അതുകൊണ്ട് കരാര്‍ തീരാനാകുന്ന സമയത്ത് പുതിയ കരാറിലെത്താമെന്നാണ് ഗ്വാര്‍ഡിയോളയുടെ നിലപാട്. സിറ്റി ഗ്വാര്‍ഡിയോളയുമായി പുതിയ കരാറുണ്ടാക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും ഈ സീസണ് അവസാനത്തില്‍ പുതിയ കരാറിലെത്താമെന്നുമായിരുന്നു ഗ്വാര്‍ഡിയോളയുടെ തീരുമാനമെന്നാണ് 90min മനസിലാക്കുന്നത്.
സിറ്റി കരാന് നീട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഗ്വാര്‍ഡിയോള അടുത്ത സീസണ് അവസാനം വരെ കാത്തിരിക്കണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. "ഞാന്‍ എന്റെ കരാര്‍ നീട്ടുകയാണെങ്കില്‍ അത് അടുത്ത സീസണിന്റെ അവസാനമായിരിക്കും. അത് ഇപ്പോള്‍ സംഭവിക്കാന്‍ പോകുന്നില്ല. ഞാന്‍ വര്‍ഷങ്ങളായി ഇവിടെയുണ്ട്. ഞാനും ക്ലബും ഒരുമിച്ച് എങ്ങനെയാണെന്ന് എനിക്ക് മനസിലാക്കേണ്ടതുണ്ട്. എനിക്ക് പത്തുവര്‍ഷംകൂടി ഇവിടെ തുടരാന്‍ ആഗ്രഹമുണ്ട്, പക്ഷെ അതിനായി സമയമെടുക്കും," ഗ്വാര്‍ഡിയോള വ്യക്തമാക്കി.
സിറ്റിയില്‍ തുടരാനുള്ള ആഗ്രഹം ഗ്വാര്‍ഡിയോള നേരത്തെയും തുറന്ന് പറഞ്ഞിരുന്നു. എന്നെന്നും ഇത്തിഹാദ് സ്റ്റേഡിയത്തിനെ ഞങ്ങളുടേതെന്ന് വിളിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ഗ്വാര്‍ഡിയോള വ്യക്തമാക്കിയത്. 2016 മുതല്‍ സിറ്റിയെ പരിശീലിപ്പിക്കുന്ന ഗ്വാര്‍ഡിയോളക്ക് കീഴില്‍ മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കാന്‍ സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം നേടുന്നതിന് അടുത്താണ് സിറ്റി.