Neymar Jr

നെയ്‌മറെ മാഞ്ചസ്റ്റർ സിറ്റിക്ക് വാഗ്‌ദാനം ചെയ്‌തെന്ന വാർത്തയിൽ പ്രതികരണവുമായി പെപ് ഗ്വാർഡിയോള

Haroon Rasheed
By Haroon Rasheed, 90min Staff
Neymar Jr
Neymar Jr / Koji Watanabe/GettyImages
facebooktwitterreddit

ബ്രസീലിയൻ സൂപ്പർതാരം നെയ്‌മറിനെ മാഞ്ചസ്റ്റർ സിറ്റിക്ക് പിഎസ്‌ജി വാഗ്‌ദാനം ചെയ്‌തെന്ന വാർത്തകളിൽ പ്രതികരണവുമായി പെപ് ഗ്വാർഡിയോള.

ബെർണാർഡോ സിൽവയെ സ്വന്തമാക്കാനായി പിഎസ്‌ജി മാഞ്ചസ്റ്റർ സിറ്റിയെ സമീപിച്ചെന്നും, ഡീലിന്റെ ഭാഗമായി നെയ്‌മറെ ഇംഗ്ലീഷ് ക്ലബിന് പിഎസ്‌ജി വാഗ്‌ദാനം ചെയ്‌തെന്നും ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയെനാണ് റിപ്പോർട്ട് ചെയ്‌തത്‌. നെയ്‌മറെ സ്വന്തമാക്കാനുള്ള അവസരം സിറ്റി നിരസിച്ചതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

എന്നാൽ നെയ്‌മറെ മാഞ്ചസ്റ്റർ സിറ്റിക്ക് പിഎസ്‌ജി വാഗ്‌ദാനം ചെയ്‌തെന്ന വാർത്ത സത്യമല്ലെന്നാണ് സിറ്റി പരിശീലകനായ ഗ്വാർഡിയോള വ്യക്തമാക്കുന്നത്. "ക്ഷമിക്കണം, പക്ഷേ അത് ശരിയല്ല," ഗ്വാർഡിയോള പറഞ്ഞു. "അവരുടെ വിവരങ്ങൾ ശരിയല്ല, നെയ്‌മർ ഒരു അവിശ്വസനീയമായ കളിക്കാരനാണ്, അവൻ അവിശ്വസനീയമാംവിധം നല്ല ആളാണ് എന്നാണ് എന്റെ പക്കലുള്ള വിവരം. പക്ഷേ അത് ശരിയല്ല."

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏർലിങ് ഹാലാൻഡ്, സ്റ്റെഫാൻ ഒർട്ടേഗ, കാൽവിൻ ഫിലിപ്സ് എന്നിവരെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി പുതിയ സീസണിനായുള്ള ഒരുക്കങ്ങളിലാണ്. കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ മുന്നേറ്റതാരം ജൂലിയൻ അൽവാരസും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. അതേ സമയം, ബ്രൈറ്റൺ താരം മാർക് കുക്കുറേല്ലയിൽ സിറ്റിക്ക് താത്പര്യമുണ്ട്. സമ്മർ ട്രാൻസ്ഫർ ജാലകം അടയ്ക്കുന്നതിന് മുൻപ് താരത്തെയും സിറ്റി ടീമിലെത്തിക്കാൻ സാധ്യതയുണ്ട്.


facebooktwitterreddit