Football in Malayalam

പ്രീമിയർ ലീഗ് കിരീടവുമായി ബന്ധപ്പെട്ട പ്രവചനം നടത്തി പെപ് ഗ്വാർഡിയോള, വമ്പൻ ടീമുകൾക്ക് മുന്നറിയിപ്പ്

Sreejith N
RB Leipzig v Manchester City: Group A - UEFA Champions League
RB Leipzig v Manchester City: Group A - UEFA Champions League / Maja Hitij/GettyImages
facebooktwitterreddit

ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടത്തിനായുള്ള പോരാട്ടം വളരെയധികം കടുപ്പം നിറഞ്ഞതായിരിക്കുമെന്ന മുന്നറിയിപ്പു നൽകി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. കിരീടം നേടണമെങ്കിൽ ടീമുകൾ ഏറ്റവും ചുരുങ്ങിയത് തൊണ്ണൂറു പോയിന്റെങ്കിലും ലീഗിൽ നേടേണ്ടി വരുമെന്നു പറഞ്ഞ ഗ്വാർഡിയോള കോവിഡിന്റെ അനന്തരഫലങ്ങൾ നിലനിന്നിരുന്ന കഴിഞ്ഞ സീസൺ പോലെയാവില്ല ഇതവണത്തേതെന്നും അഭിപ്രായപ്പെട്ടു.

"ചാമ്പ്യന്മാരാകാൻ പോകുന്ന ടീമുകൾ ഒരുപാട് മത്സരങ്ങൾ വിജയിക്കേണ്ടി വരുമെന്നതിൽ യാതൊരു സംശയവുമില്ല. തൊണ്ണൂറു പോയിന്റോ അതിൽ കൂടുതലോ വേണ്ടി വരും. കഴിഞ്ഞ വർഷം കോവിഡും കാണികളില്ലാത്തതും മൂലം ക്ലബുകൾക്കെല്ലാം വളരെ കടുപ്പമേറിയ സമയമായിരുന്നു. പോയിന്റുകൾ നഷ്ടപ്പെടുത്തുന്നതിന് അനന്തരഫലങ്ങൾ ചിലപ്പോൾ ഉണ്ടായിരുന്നു എങ്കിലും ഞങ്ങൾ വളരെ സമാധാനത്തോടെ ലീഗ് വിജയം നേടുകയുണ്ടായി," ഗ്വാർഡിയോള പറഞ്ഞത് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് വെളിപ്പെടുത്തി.

അതേ സമയം, കഴിഞ്ഞ മത്സരത്തിൽ വോൾവ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ സിറ്റി, 16 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 37പോയിന്റുമായി ലിവർപൂളും, 36 പോയിന്റുമായി ചെൽസിയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit