Manchester City News

മാര്‍ക്ക് കുക്കുറെല്ലയെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ശ്രമിക്കുന്നതായി സ്ഥിരീകരിച്ച് പെപ് ഗ്വാര്‍ഡിയോള

Haroon Rasheed
Cucurella is wanted by Man City
Cucurella is wanted by Man City / Bryn Lennon/GettyImages
facebooktwitterreddit

ബ്രൈറ്റണ്‍ പ്രതിരോധ താരം മാര്‍ക്ക് കുക്കുറെല്ലയെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ശ്രമിക്കുന്നതായി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള സ്ഥിരീകരിച്ചു. പ്രതിരോധ താരമായിരുന്ന സിഞ്ചെങ്കോ ക്ലബ് വിടുന്നതോടെയാണ് സിറ്റി പുതിയ താരത്തിനായി ശ്രമം നടത്തുന്നത്.

കഴിഞ്ഞ സീസണിൽ ബ്രൈറ്റണ് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്ത താരമാണ് കുക്കുറെല്ല. കഴിഞ്ഞ സീസണിൽ ബ്രൈറ്റണിന്റെ പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം കുക്കുറെല്ലയാണ് സ്വന്തമാക്കിയത്

ക്ലബ് അമേരിക്കക്കെതിരേയുള്ള പ്രീ സീസണ്‍ മത്സരത്തിന് ശേഷം ചോദിച്ചപ്പോഴായിരുന്നു താരത്തെ ടീമിലെത്തിക്കാൻ സിറ്റി ശ്രമിക്കുന്നുണ്ടന്ന് പെപ് സ്ഥരീകരിച്ചത്. "ഞങ്ങള്‍ ചര്‍ച്ചയിലാണ്. അത് നടന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് പകരക്കാരുണ്ട്," ഗ്വാർഡിയോള പറഞ്ഞു.

"ക്യാൻസലോ ഉണ്ട്, വിൽസൺ-എസ്ബ്രാന്‍ഡ് യുവതാരമാണ്, ആക്കെക്കും അവിടെ കളിക്കാം," ഗ്വാര്‍ഡിയോള കൂട്ടിച്ചേർത്തു.

അതേ സമയം, രണ്ട് ക്ലബുകളും ചര്‍ച്ചയിലാണെങ്കിലും ട്രാൻസ്ഫർ ഫീ കാര്യത്തിൽ ഇത് വരെ ധാരണയിലെത്തിയിട്ടില്ലെന്നാണ് 90min മനസിലാക്കുന്നത്.

കുക്കുറെല്ലക്ക് ബ്രൈറ്റണില്‍ നാലു വര്‍ഷത്തെ കരാര്‍കൂടി ബാക്കിയുണ്ട്. അതിനാല്‍ കഴിഞ്ഞ വര്‍ഷം ബെന്‍ വൈറ്റിന് ആഴ്‌സനലില്‍ നിന്ന് ലഭിച്ച 50 മില്യൺ പൗണ്ടിനെക്കാള്‍ ലഭിക്കണമെന്നാണ് ബ്രൈറ്റണിന്റെ ആഗ്രഹം.

അതേ സമയം, ബൊറൂസിയ ഡോർട്മുണ്ടിൽ നിന്ന് നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാളണ്ട്, ലീഡ്‌സ് യുണൈറ്റഡിൽ നിന്ന് കാൽവിന്‍ ഫിലിപ്പ്സ്, ഫ്രീ ട്രാൻസ്ഫറിൽ സ്റ്റീഫന്‍ ഒര്‍ട്ടെഗ തുടങ്ങിയ താരങ്ങളെ സിറ്റി ഇതിനോടകം ടീമിലെത്തിച്ചിട്ടുണ്ട്. അതേസമയം, റഹീം സ്റ്റെര്‍ലിങ്, ഗബ്രിയേല്‍ ജീസസ് തുടങ്ങിയവര്‍ സിറ്റി വിടുകയും ചെയ്തിട്ടുണ്ട്.


facebooktwitterreddit