Football in Malayalam

മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു സ്‌ട്രൈക്കറെ അത്യാവശ്യമാണെന്ന് പെപ് ഗ്വാർഡിയോള

Haroon Rasheed
Pep Guardiola admits Man City need a new striker
Pep Guardiola admits Man City need a new striker / Michael Regan/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒരു സ്‌ട്രൈക്കറെ അത്യാവശ്യമാണെന്ന് പരിശീകന്‍ പെപ് ഗ്വാര്‍ഡിയോള. അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്യൂറോ ടീം വിട്ടതിന് ശേഷം സിറ്റിക്ക് സ്‌ട്രൈക്കര്‍ ഇല്ലാത്ത അവസ്ഥയാണ്. നിലവില്‍ ഫില്‍ ഫോഡന്‍, ബെര്‍ണാഡോ സില്‍വ എന്നിവരാണ് പലപ്പോഴും സ്‌ട്രൈക്കറുടെ റോളില്‍ സിറ്റിക്ക് വേണ്ടി കളിക്കുന്നത്.

''ക്ലബ്ബിന് തീര്‍ച്ചയായും ഒരു സ്‌ട്രൈക്കറെ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ വിജയിക്കുന്നതുകൊണ്ടാണ് സ്‌ട്രൈക്കറില്ലാതെ ഞങ്ങള്‍ മികച്ച രീതിയില്‍ കളിക്കുന്നെന്ന് നിങ്ങള്‍ പറയുന്നത്. ഞങ്ങള്‍ വിജയിക്കാത്തപ്പോള്‍, ഞങ്ങള്‍ക്ക് ഒരു സ്‌ട്രൈക്കറെ വേണമെന്ന് നിങ്ങള്‍ പറയുന്നു. അതിനാല്‍, ഞങ്ങള്‍ക്ക് ഒരു സ്‌ട്രൈക്കറെ വേണം, അതിന് വേണ്ടി ക്ലബ് ശ്രമിക്കുമെന്ന് ഞാന്‍ കരുതുന്നു," ഗ്വാര്‍ഡിയോള പറഞ്ഞതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അഗ്യൂറോയും, ജനുവരിൽ ഫെറാൻ ടോറസും ക്ലബ് വിട്ടതിന് ശേഷം സ്‌ട്രൈക്കറില്ലാത്ത അവസ്ഥയിലാണ് സിറ്റി. ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ യുവതാരം എര്‍ലിങ് ഹാളണ്ട്, ടോട്ടന്‍ ഹാം താരം ഹാരി കെയിന്‍ എന്നിവരെ സിറ്റി നോട്ടമിട്ടിരുന്നെങ്കിലും ഇതുവരെ ടീമിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കെയ്‌നിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തിയിരുന്ന സിറ്റി, ഇപ്പോള്‍ ഡോര്‍ട്മുണ്ട് താരം ഹാളണ്ടിനായുള്ള തീവ്രശ്രമവും നടത്തുന്നുണ്ടെന്നാണ് വിവരം.

അതേ സമയം, പ്രീമിയര്‍ ലീഗില്‍ 66 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സിറ്റിയുടെ അടുത്ത എതിരാളികൾ മാഞ്ചസ്റ്റർ യുണൈറ്റഡാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit