La Liga

റയലിനെ വേണ്ടെന്നു വെച്ചതിനെ കുറിച്ചും മെസി ബാഴ്‌സ വിടുന്നതിനെപ്പറ്റിയും വെളിപ്പെടുത്തലുമായി ബാഴ്‌സ താരം പെഡ്രി

Sreejith N
FC Barcelona v Sevilla: Copa del Rey Semi Final Second Leg
FC Barcelona v Sevilla: Copa del Rey Semi Final Second Leg / Quality Sport Images/Getty Images
facebooktwitterreddit

അടുത്തിടെ ബാഴ്‌സലോണ നടത്തിയ ട്രാൻസ്ഫറുകളിൽ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായിരിക്കും മധ്യനിര താരം പെഡ്രി. വിവിധ പൊസിഷനുകളിൽ കളിക്കുകയും എല്ലാ പൊസിഷനിലും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്ന പതിനെട്ടുകാരനായ താരത്തിൽ ബാഴ്‌സലോണയുടെ ഭാവി ഭദ്രമാണെന്ന് കാറ്റാലൻ ക്ലബ്ബിനെ പിന്തുണക്കുന്നവർ ഉറച്ചു വിശ്വസിക്കുന്നു. തന്റെ മികവു കൊണ്ട് സ്‌പാനിഷ്‌ ദേശീയ ടീമിൽ ഇടം പിടിക്കാനും പെഡ്രിക്കായി.

ലാസ് പാൽമാസിൽ നിന്നും ബാഴ്‌സലോണ സ്വന്തമാക്കിയ താരം മുൻപ് റയൽ മാഡ്രിഡിൽ ട്രയൽ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ബാഴ്‌സലോണയെ ആരാധിക്കുന്നതു കൊണ്ടു തന്നെയാണ് താനന്ന് ലോസ് ബ്ലാങ്കോസിലേക്ക് ചേക്കേറാനുള്ള അവസരത്തിന് പ്രാധാന്യം കൊടുത്തതെന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് സ്പാനിഷ് താരം കഴിഞ്ഞ ദിവസം നൽകിയത്.

"ഏതാനും ദിവസങ്ങൾ ഞാനവിടെ ഉണ്ടായിരുന്നു. കിറ്റ് ധരിച്ചതിന് ശേഷം റയൽ മാഡ്രിഡ് ബാഡ്‌ജിൽ നോക്കുമ്പോൾ എന്തോ കുഴപ്പമുള്ളതു പോലെയാണ് എനിക്ക് തോന്നുക. അവസാനം ഞാൻ ആഗ്രഹിച്ച ക്ലബിൽ തന്നെയെത്താനുള്ള ഭാഗ്യം എനിക്കുണ്ടായി." സ്പാനിഷ് റേഡിയോ ആർഎസി വണ്ണിന്റെ ഷോയിൽ പെഡ്രി പറഞ്ഞു.

മെസി ബാഴ്‌സ വിടുമോയെന്ന കാര്യത്തിൽ പ്രതികരിക്കുന്നത് അനുചിതമാണെന്നു പറഞ്ഞ പെഡ്രി അർജന്റീനിയൻ താരം നിരവധി വർഷങ്ങൾ ക്ലബിനൊപ്പം തുടരണമെന്ന അഭിപ്രായവും പ്രകടിപ്പിച്ചു. "തീർച്ചയായും അദ്ദേഹം നിരവധി വർഷങ്ങൾ തുടരണമെന്നാണ് എന്റെ അഭിപ്രായം. എന്നാൽ മെസിയുടെ സ്വകാര്യ തീരുമാനങ്ങളിൽ ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല." പെഡ്രി വ്യക്തമാക്കി.

പരിശീലകൻ കൂമാനെക്കുറിച്ച് വളരെ താല്പര്യത്തോടെയാണ് പെഡ്രി സംസാരിച്ചത്. അടുത്തറിഞ്ഞപ്പോൾ വളരെ വ്യത്യസ്തനായി തോന്നിയ ഡച്ച് പരിശീലകൻ യുവതാരങ്ങളിൽ വളരെയധികം വിശ്വാസം പുലർത്തുന്നുണ്ടെന്നും താരങ്ങളെ ആസ്വദിച്ച് കളിക്കാൻ അനുവദിക്കുന്നതിനാൽ മികച്ച പ്രകടനം നടത്താൻ സഹായിക്കുന്നുണ്ടെന്നും പെഡ്രി പറഞ്ഞു.

facebooktwitterreddit