Football in Malayalam

യുവന്റസില്‍ അസന്തുഷ്ടനായ ഡിബാല ഈ സീസണോടെ ക്ലബ് വിടും

Haroon Rasheed
Juventus v US Salernitana - Serie A
Juventus v US Salernitana - Serie A / Francesco Pecoraro/GettyImages
facebooktwitterreddit

യുവന്റസിന്റെ അര്‍ജന്റൈന്‍ താരം പൗലോ ഡിബാല ഈ സമ്മറോടെ ക്ലബ് വിടുമെന്ന് റിപ്പോര്‍ട്ട്. ക്ലബ് മുന്നോട്ടുവെച്ച ഓഫര്‍ തൃപ്തികരമല്ലാത്തത് കാരണമാണ് താരം ക്ലബ് വിടുന്നതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സീസണ്‍ അവസാനത്തോടെ ഡിബാലയുടെ യുവന്റസുമായുള്ള കരാര്‍ അവസാനിക്കും.

ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച്, ഒക്ടോബറില്‍ താരവും യുവന്റസും തമ്മിൽ ഒരു വാക്കാലുള്ള കരാര്‍ ഉണ്ടായിരുന്നു. 2026 വരെ പ്രതിവർഷ ശമ്പളമായി 8 മില്യന്‍ യൂറോയും, കൂടാതെ 2 മില്യന്‍ യൂറോ വരെ ബോണസായും നല്‍കാമെന്ന് യുവന്റസ് ആദ്യം താരവുമായി സംസാരിച്ചിരുന്നു. എന്നാല്‍ പിന്നീട് യുവന്റസ് തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് താരം ക്ലബ് വിടാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തനിക്ക് നല്‍കുന്ന പുതിയ വ്യവസ്ഥകളില്‍ ഡിബാല തൃപ്തനല്ലെന്നും അദ്ദേഹം ഇപ്പോള്‍ മറ്റ് ക്ലബ്ബുകളുമായി തുറന്ന ചര്‍ച്ചകള്‍' നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം എന്നിവയുള്‍പ്പെടെ ഒരു കൂട്ടം പ്രീമിയര്‍ ലീഗ് ക്ലബുകൾക്ക് ഡിബാലയിൽ താല്പര്യമുണ്ട്.

ഞായറാഴ്ച സലെര്‍നിറ്റാനയ്‌ക്കെതിരായ 2-0ന്റെ വിജയത്തിന് ശേഷം ഡിബാലയുടെ ഭാവിയെ കുറിച്ച് ചോദിച്ചപ്പോള്‍ താരം ക്ലബില്‍ തുടരുമോ എന്ന് പറയാന്‍ തനിക്ക് ഉറപ്പില്ലെന്നായിരുന്നു യുവന്റസ് പരിശീലകന്‍ അല്ലെഗ്രി വ്യക്തമാക്കിയത്. 2015ല്‍ പാലെര്‍മോയില്‍ നിന്നായിരുന്നു ഡാബായ യുവന്റസിലെത്തിയത്. യുവന്റസിന് വേണ്ടി ഇതുവരെ 283 മത്സരം താരം 113 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit