മാഞ്ചസ്റ്റർ യുണൈറ്റഡ് ഏതു താരത്തെയാണ് ആദ്യ ഇലവനിൽ കളിപ്പിക്കേണ്ടതെന്നു വെളിപ്പെടുത്തി പോൾ സ്‌കോൾസ്

Manchester United v Burnley - Premier League
Manchester United v Burnley - Premier League / James Gill - Danehouse/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ മേസൺ ഗ്രീൻവുഡിനെ സ്ഥിരമായി കളിപ്പിക്കാൻ പരിശീലകനായ റാൾഫ് റാങ്നിക്ക് തയ്യാറാകണമെന്ന് ക്ലബിന്റെ ഇതിഹാസതാരമായ പോൾ സ്‌കോൾസ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഗ്രീൻവുഡ്‌ ബലിയാടായി മാറുകയാണെന്നും പോൾ സ്‌കോൾസ് അഭിപ്രായപ്പെട്ടു.

ഈ സീസണിൽ 21 മത്സരങ്ങൾ കളിച്ച ഗ്രീൻവുഡ്‌ അഞ്ചു ഗോളും രണ്ട് അസിസ്റ്റുമാണ് നേടിയിരിക്കുന്നത്. യുവതാരമായതിനാൽ തന്നെ എളുപ്പത്തിൽ ടീമിൽ നിന്നും ഗ്രീൻവുഡ്‌ തഴയപ്പെടുന്നതു കാണുന്നുണ്ടെന്നും, കരിയറിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന റൊണാൾഡോ, കവാനി എന്നിവരെ സ്ഥിരമായി കളിപ്പിക്കുന്നത്തിലൂടെ എന്താണ് ക്ലബ് ഉദ്ദേശിക്കുന്നതെന്നു മനസിലാകുന്നില്ലെന്നും സ്‌കോൾസ് പറഞ്ഞു.

"വളരെയധികം കഴിവുകളുള്ള മികച്ച താരമാണ് ഗ്രീൻവുഡ്‌. മാനേജർ എല്ലായിപ്പോഴും താരത്തെ പിൻ‌വലിക്കുന്നു. പലപ്പോഴും ചെറിയ തോതിൽ ടീമിലെ ബലിയാടായി താരം മാറുന്നുണ്ട്. യുവതാരമായതിനാൽ തന്നെ എളുപ്പത്തിൽ ഇത്തരം കാര്യങ്ങളിൽ ഇരയായി മാറും." വെബ്ബി ആൻഡ് ഓനീൽ യൂട്യൂബ് ചാനലിൽ സ്‌കോൾസ് പറഞ്ഞു.

"ഈ ടീമിന്റെ മുന്നേറ്റനിരയിൽ കളിക്കേണ്ട താരമാണ് ഗ്രീൻവുഡ്‌. കരിയറിലിതു വരെ മികച്ച പ്രകടനം നടത്തിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ, കവാനി എന്നിവർക്കൊപ്പം തന്നെ കഴിവുള്ള താരമാണവൻ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ഫോർവേഡുകളുടെ പ്രായം മുപ്പത്തിയേഴും മുപ്പത്തിനാലുമാണ്, ഈ ക്ലബ് എവിടെയാണെന്ന് ഒന്ന് പറയൂ."

ഗ്രീൻവുഡ്‌ ഇപ്പോഴും ഭാവിയിലും കളിക്കുന്നത് തുടരണം. വളരെ കഴിവുള്ള താരത്തെ കാണുമ്പോഴെല്ലാം നിരാശയിലാണ്. കാരണം ഓരോ തവണയും പുറത്താക്കപ്പെടുന്ന ആദ്യത്തെ താരമായി മാറുകയാണവൻ. വൈഡ് ഏരിയകളിൽ പുറത്താക്കിയ ഗ്രീൻവുഡ്‌ ഔട്ട് ആൻഡ് ഔട്ട് സെന്റർ ഫോർവേഡ് ആണ്. താരം ടീമിനു വേണ്ടി ഗോളുകൾ നേടുമെന്നതിൽ സംശയമില്ല." സ്‌കോൾസ് വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.