Manchester United

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഡ്രസിങ് റൂമിനെ കുറിച്ച് ലിംഗാർഡ് തന്നോട് പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തി പോൾ സ്കോൾസ്

Haroon Rasheed
Paul Scholes says Jesse Lingard has told him Man Utd dressing room is a disaster
Paul Scholes says Jesse Lingard has told him Man Utd dressing room is a disaster / James Williamson - AMA/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഡ്രസിങ്‌ റൂമിനെ കുറിച്ച് ജെസ്സെ ലിംഗാര്‍ഡ് തന്നോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി പോൾ സ്‌കോള്‍സ്. യുണൈറ്റഡിന്റെ ഡ്രസിങ് റൂം ദുരന്തമാണെന്ന് ലിംഗാര്‍ഡ് പറഞ്ഞതായാണ് സ്‌കോള്‍സ് വെളിപ്പെടുത്തിയത്.

“ഒരു ദുരന്തം ഡ്രസിങ് റൂമാണത്. കഴിഞ്ഞ ദിവസം ഞാന്‍ ജെസ്സെയുമായി ചാറ്റ് ചെയ്തു. ആ ഡ്രസിങ് റൂം ഒരു ദുരന്തമാണ്: ഞാന്‍ ഇക്കാര്യം പറയുന്നത് അവൻ കാര്യമാക്കില്ലെന്ന് എനിക്കുറപ്പുണ്ട്,” സ്‌കോള്‍സ് ഡിഎഇസഡ്എന്നിൽ പറഞ്ഞു. 

ഏറെകാലമായി യുണൈറ്റഡിന്റെ ഡ്രസിങ് റൂമില്‍ അസ്വാരസ്യവും അനൈക്യവും പുകയുന്നുണ്ടെന്നും താരങ്ങള്‍ രണ്ട് ഗ്രൂപ്പുകളാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. 

അതേസമയം മോശം ഫോമിലൂടെ കടന്ന് പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിലേക്ക് പുതിയ പരിശീലകനെ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ പരിശീലകനായി നിലവിലെ അയാക്സ് പരിശീലകൻ എറിക് ടെന്‍ ഹാഗാണ് വരുന്നത്. ഇക്കാര്യം യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേ സമയം, പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ ആഴ്‌സനലിനോട് 3-1 എന്ന സ്‌കോറിന് പരാജയപ്പെട്ടതോടെ യുണൈറ്റഡിന്റെ ചാംപ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് മങ്ങലേറ്റു. നാല് മത്സരങ്ങൾ മാത്രം അവശേഷിക്കെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ചുവന്ന ചെകുത്താന്മാർ.


facebooktwitterreddit