ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടസാധ്യത രണ്ടു ടീമുകൾക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡിനു സാധ്യതയില്ലെന്ന് സ്‌കോൾസ്

Sreejith N
Leicester City v Manchester United - Premier League
Leicester City v Manchester United - Premier League / Michael Regan/GettyImages
facebooktwitterreddit

2021-22 പ്രീമിയർ ലീഗ് കിരീടത്തിനായുള്ള പോരാട്ടം വളരെ തുറന്ന മത്സരമായിരിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഏതാനും സീസണുകളിൽ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് കിരീടത്തിനു വേണ്ടി പോരാടിയതെങ്കിലും ഇത്തവണ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും മികച്ച താരങ്ങളെ ടീമിന്റെ ഭാഗമാക്കിയിട്ടുണ്ട് എന്നതിനാൽ മത്സരം കടുക്കും എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ സ്‌കോൾസ് പറയുന്നത് ഈ സീസണിലും മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലാണ് പ്രീമിയർ ലീഗ് കിരീടത്തിനു വേണ്ടിയുള്ള പോരാട്ടം നടക്കുകയെന്നാണ്. ചെൽസിയും വെല്ലുവിളിയുമായി രംഗത്തു വരാൻ സാധ്യതയുണ്ടെന്നു പറഞ്ഞ സ്‌കോൾസ് പക്ഷെ തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത്തവണ സാധ്യതയില്ല എന്നാണു അഭിപ്രായപ്പെട്ടത്.

"കിരീടപ്പോരാട്ടം മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലാകുമെന്ന് ഞാൻ കരുതുന്നു. ചെൽസിയടക്കം മൂന്നു ടീമുകൾ ഇത്തവണ മത്സരത്തിനായി രംഗത്തുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അതിൽ നിന്നും വീണു പോയിട്ടില്ല, പക്ഷെ ഇതു വളരെ നേരത്തെയാണ്. കളി കാണുമ്പോൾ സിറ്റിയും ലിവർപൂളും വളരെ ഉയർന്ന നിലവാരത്തിലാണെന്ന് ഞാൻ കരുതുന്നു. മറ്റൊരു ടീമും അവർക്കൊപ്പം എത്തുമെന്നു ഞാൻ കാണുന്നില്ല," സ്കൈ സ്പോർട്സിനോട് സ്‌കോൾസ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിൽ കിരീടത്തിനായി ഭീഷണി ഉയർത്തുമെന്നും സ്‌കോൾസ് പറഞ്ഞു. "ഈ സീസണിൽ ഒലെ മുന്നോട്ടു വരികയാണെന്നാണ് എനിക്കു തോന്നുന്നത് പത്തു വർഷം മുൻപ് സിറ്റി ലീഗ് ജയിക്കുന്നതിനു മുൻപ് അവർ ടീമുകളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. അവർ മുന്നോട്ട് വരുന്നതായി നിങ്ങൾക്ക് തോന്നി. ലിവർപൂളും അതുപോലെ മുന്നോട്ട് വന്നിരുന്നു. സിറ്റിയുമായി ഒരു പോയിന്റ് മാത്രം വ്യത്യാസത്തിലാണ് അവർ ഉണ്ടായിരുന്നതെന്നു കരുതുന്നു. അതുപോലെ ഇവരും മുന്നോട്ടു വരുന്നുവെന്നതാണ് ഇപ്പോൾ സ്വീകാര്യമായ തോന്നൽ," സ്‌കോൾസ് വ്യക്തമാക്കി.


facebooktwitterreddit