മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുന്നതിനേക്കാൾ പോൾ പോഗ്ബക്ക് താല്പര്യം യുവന്റസിലേക്ക് ചേക്കേറാൻ

Haroon Rasheed
Manchester United v Liverpool - Premier League
Manchester United v Liverpool - Premier League / Michael Regan/GettyImages
facebooktwitterreddit

വരുന്ന സമ്മറിൽ ഫ്രീ ഏജന്റായി മാറുന്ന ഫ്രഞ്ച് താരം പോള്‍ പോഗ്ബ യുവന്റസിലേക്ക് തിരിച്ചുപോയേക്കുമെന്ന് റിപ്പോര്‍ട്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുന്നതിനേക്കാള്‍ യുവന്റസിലേക്ക് തിരിച്ചുപോകാനാണ് താരം ഇഷ്ടപ്പെടുന്നതെന്നാണ് ഇറ്റാലിയൻ മാധ്യമായ ലാ ഗസറ്റ ഡെല്ലോ സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നത്.

റയല്‍ മാഡ്രിഡ്, പി.എസ്.ജി എന്നീ ടീമുകൾക്കും പോഗ്ബയിൽ കണ്ണുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും, ടൂറിനിലേക്ക് തിരിച്ചുപോകുന്നതിനാണ് താരത്തിന് കൂടുതല്‍ താല്‍പര്യമെന്നാണ് ഇറ്റാലിയൻ മാധ്യമം പറയുന്നത്. പോഗ്ബയിൽ താല്പര്യമുണ്ടെങ്കിലും, മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലഭിക്കുന്ന അതെ പ്രതിഫലം താരത്തിന് വാഗ്‌ദാനം കഴിയാത്ത സ്ഥിതിയിലാണ് നിലവിൽ യുവന്റസ്. അതിനാൽ തന്നെ, ഇറ്റാലിയൻ ക്ലബ്ബിലേക്ക് വീണ്ടും ചേക്കേറണമെങ്കിൽ, പ്രതിഫലത്തിന്റെ കാര്യത്തിൽ പോഗ്ബ വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടി വരും.

പോഗ്ബയെ ടീമിലെത്തിക്കുന്നതിന് വേണ്ടി നിലവില്‍ ടീമിലുള്ള രണ്ട് താരങ്ങളെ വില്‍ക്കുന്ന കാര്യവും യുവന്റസ് മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ആരോൺ റാംസി, വെസ്റ്റൺ മക്കെന്നി, അഡ്രിയെൻ റാബിയോട്ട് എന്നിവരെ വിൽക്കുന്ന കാര്യം യുവന്റസ് പരിഗണിക്കാനുള്ള സാധ്യതയേറെയാണ്.

അതേ സമയം, നിലവില്‍ സീരി എയില്‍ മോശം ഫോമിലാണ് യുവന്റസുള്ളത്. പോയിന്റ് പട്ടികയിൽ ഒന്‍പതാം സ്ഥാനത്തുള്ള യുവന്റസ്, ലീഗില്‍ അവസാനമായി കളിച്ച രണ്ട് മത്സരങ്ങളിലും തോൽവി രുചിച്ചിരുന്നു.


facebooktwitterreddit