മെസി ബാലൺ ഡി ഓർ നേടുന്നതു കണ്ടു മടുത്തുവെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പാട്രിക്ക് എവ്റ


ലയണൽ മെസി ബാലൺ ഡി ഓർ പുരസ്കാരം നേടുന്നതു കണ്ടു മടുത്തുവെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരമായ പാട്രിക്ക് എവ്റ. ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം നേടാൻ വേണ്ടിയുള്ള നേട്ടങ്ങളൊന്നും ലയണൽ മെസിക്കില്ലെന്നു പറഞ്ഞ എവ്റ ബാഴ്സലോണക്കൊപ്പം അർജന്റീന താരം എന്താണ് നേടിയതെന്നും ചോദിച്ചു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നിരവധി പേർക്ക് ബാലൺ ഡി ഓർ പുരസ്കാരം നേടാനുള്ള സാധ്യതയുണ്ട്. ലയണൽ മെസിക്കു പുറമെ ചെൽസിയുടെ ജോർജിന്യോ, എൻഗോളോ കാന്റെ, ബയേണിന്റെ റോബർട്ട് ലെവൻഡോസ്കി, റയൽ മാഡ്രിഡിന്റെ കരിം ബെൻസിമ എന്നിവരാണ് പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്ന താരങ്ങളിൽ മുന്നിൽ നിൽക്കുന്നത്.
He named the two players that he thinks should win it.https://t.co/Ut1ICORELl
— MARCA in English (@MARCAinENGLISH) October 15, 2021
എവ്റയുടെ അഭിപ്രായത്തിൽ ഈ വർഷത്തെ ബാലൺ ഡി ഓർ അർഹിക്കുന്ന താരങ്ങൾ കാന്റെയും ജോർജിന്യോയുമാണ്. "എന്റെ അഭിപ്രായത്തിൽ ഈ ബാലൺ ഡി ഓർ പുരസ്കാരം കാന്റെക്കോ ജോർജിന്യോക്കോയാണ്. മെസിക്കു തന്നെ ഇതു നൽകുന്നത് മടുപ്പുണ്ടാക്കുന്ന കാര്യമാണ്." എവ്റ പറഞ്ഞു.
"എന്താണു കഴിഞ്ഞ വർഷത്തിൽ താരം വിജയിച്ചത്. ഓക്കേ, അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി. എന്നാൽ ബാഴ്സലോണക്കൊപ്പം എന്താണു ലയണൽ മെസി സ്വന്തമാക്കിയത്?" എവ്റ ചോദിച്ചു.
നവംബർ 29നാണു 2021 വർഷത്തെ ബാലൺ ഡി ഓർ അവാർഡ് പ്രഖ്യാപിക്കപ്പെടുക. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം അവാർഡ് നൽകുന്നത് ഒഴിവാക്കിയതിനാൽ ഇത്തവണ ആരാണ് പുരസ്കാരം നേടുകയെന്ന് ആരാധകർ ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ്.