Football in Malayalam

കോപ്പ അമേരിക്ക ഫൈനലിനു ശേഷം മെസി, നെയ്‌മർ എന്നിവരുമായി നടന്ന സംഭാഷണം വെളിപ്പെടുത്തി പരഡെസ്

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / MB Media/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക ഫൈനലിനു ശേഷം ഏറ്റവുമധികം പ്രചരിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഇരു ടീമുകളിലെയും താരങ്ങളായ മെസി, നെയ്‌മർ, പരഡസ് എന്നിവർ തമ്മിൽ നടത്തിയ സൗഹൃദ സംഭാഷണത്തിന്റേത്. കളിക്കളത്തിലെ എതിരാളികൾ കളത്തിനു പുറത്ത് തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് ആരാധകർക്കെല്ലാം സംതൃപ്‌തി പകരുന്ന കാഴ്‌ചയായിരുന്നു. കഴിഞ്ഞ ദിവസം അന്നു നടന്ന സംഭാഷണത്തെക്കുറിച്ച് പിഎസ്‌ജി താരമായ പരഡസ് വെളിപ്പെടുത്തുകയുണ്ടായി.

"സത്യസന്ധമായി പറയുകയാണെങ്കിൽ ഞങ്ങൾ അന്നത്തെ ഫൈനലിനെക്കുറിച്ച് യാതൊന്നും സംസാരിച്ചില്ല. ഞങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അവധിക്കാലം ചിലവഴിക്കാൻ പോകുന്ന സ്ഥലങ്ങളെക്കുറിച്ചുമെല്ലാമാണ് അന്നത്തെ മത്സരത്തിനു സംസാരിച്ചത്." അർജന്റൈൻ മാധ്യമമായ ടൈക് സ്പോർട്ടിനോട് സംസാരിക്കുമ്പോൾ പരഡെസ് വ്യക്തമാക്കി.

ബ്രസീലിനെ കീഴടക്കി കിരീടമുയർത്തിയ മത്സരത്തിനു ശേഷം നെയ്‌മറുമായി ജേഴ്‌സി കൈമാറാൻ ഉദ്ദേശിച്ചിരുന്നുവെന്നും എന്നാൽ ഒരാളുടെ സന്തോഷവും മറ്റേയാളുടെ സങ്കടവും കൊണ്ട് കളിയവസാനിച്ചയുടൻ അതിനു കഴിഞ്ഞില്ലെന്നും പരഡെസ് വെളിപ്പെടുത്തി.

"ഞങ്ങൾ ഷർട്ട് പരസ്‌പരം കൈമാറാൻ പദ്ധതിയിട്ടിരുന്നു, പക്ഷെ അതിനു കഴിഞ്ഞില്ല. മൈതാനത്ത് ഞാനെന്റെ ഫാമിലിയുമായി സംസാരിക്കാൻ ഫോൺ അന്വേഷിച്ചിരുന്നു. ആ സമയത്താണ് നെയ്‌മറുടെ സന്ദേശം കണ്ടത്. അദ്ദേഹം എന്നെ പുറത്തു കാത്തു നിൽക്കുന്നുണ്ടെന്നു പറയുകയും ഞാൻ അവിടെ നിന്നും താരത്തെ കാണുകയുമായിരുന്നു." പരഡെസ് വ്യക്തമാക്കി.

facebooktwitterreddit