Football in Malayalam

ഇന്ത്യയുമായി സൗഹൃദ മത്സരം കളിക്കാൻ പാകിസ്ഥാന് താല്പര്യം ; ഇക്കാര്യത്തിൽ ചർച്ച നടത്തുന്നതായി സൂചന

Gokul Manthara
FBL-IND-PAK
FBL-IND-PAK / MANJUNATH KIRAN/Getty Images
facebooktwitterreddit

ഇന്ത്യയുമായും മറ്റ് ഏഷ്യൻ രാജ്യങ്ങളുമായും സൗഹൃദ‌ ഫുട്ബോൾ മത്സരങ്ങൾ കളിക്കാൻ പാകിസ്ഥാന് താല്പര്യമുണ്ടെന്നും ഇതിനായി ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുമായി തങ്ങൾ ചർച്ച നടത്തുകയാണെന്നും പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ (പി എഫ് എഫ്) ചെയർമാൻ ഹാറൂൺ. കഴിഞ്ഞ ദിവസം ജിയോ സൂപ്പർ ന് നൽകിയ അഭിമുഖത്തിലാണ് പി എഫ് എഫിന്റെ നോർമലൈസേഷൻ കമ്മറ്റി, ഇന്ത്യ അടക്കമുള്ള എ എഫ് സി അംഗങ്ങളുമായി ബന്ധപ്പെട്ട കാര്യം ഹാറൂൺ വെളിപ്പെടുത്തിയത്

"ഞങ്ങൾ ഇന്ത്യ അടക്കമുള്ള എല്ലാ എ എഫ് സി അംഗങ്ങളോടും ബന്ധപ്പെട്ടു. അവരോട് സൗഹൃദ മത്സരങ്ങൾ കളിക്കുന്നതിനെപ്പറ്റി ആവശ്യപ്പെട്ടു. മത്സരങ്ങൾ നടത്താനും, പര്യടനങ്ങൾ നടത്താനും ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ സീനിയർ പുരുഷ, വനിതാ‌ ടീമുകൾക്ക് പരമാവധി കളി അവസരങ്ങൾ നൽകുകയാണ് ലക്ഷ്യമിടുന്നത്." പി എഫ് എഫിന്റെ നോർമലൈസേഷൻ കമ്മറ്റി ചെയർമാനായ ഹാറൂൺ പറഞ്ഞു.

അതേ‌ സമയം രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള കായിക മത്സരങ്ങളൊന്നും നടക്കുന്നില്ല. എന്നാൽ ഈ സാഹചര്യം മാറണമെന്നും, സ്പോർട്സ് രാഷ്ട്രീയത്തിന് അതീതമാണെന്നു‌ പറയുന്ന ഹാറൂൺ, ഇന്ത്യയുമായി കളിക്കാനായാൽ അത് പാക് ഫുട്ബോളിനെ മെച്ചപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു.

""ഫുട്ബോൾ, രാഷ്ട്രീയത്തിന് അതീതമാണ്.‌ ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ ഏഷ്യൻ രാജ്യങ്ങൾക്കും, സൗഹൃദ മത്സരങ്ങൾക്ക് ക്ഷണിച്ചു കൊണ്ട് ഞങ്ങൾ കത്തെഴുതിയിട്ടുണ്ട്. മികച്ച റാങ്കിലുള്ള ഇന്ത്യക്കെതിരെ കളിക്കുന്നത് ഞങ്ങളുടെ കളികാർക്കും വലിയ നേട്ടമാകും‌. ഇന്ത്യയെപ്പോലൊരു മികച്ച ടീമിനെതിരെ കളിക്കുന്നതിൽ നിന്ന് ഞങ്ങൾക്ക് പല കാര്യങ്ങളും പഠിക്കാ‌ൻ കഴിയും. ഫെഡറേഷന്റെ വലിപ്പത്തിന്റെ കാര്യത്തിലും ഇന്ത്യ ‌ഞങ്ങളേക്കാൾ വളരെ വലുതാണ്. അതിനാൽ അവിടെ നിന്നും ഞങ്ങൾക്ക് ചില കാര്യങ്ങൾ പഠിക്കാം." "

ഹാറൂൺ
facebooktwitterreddit