Football in Malayalam

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സീസണിലെ മികച്ച താരങ്ങളെ തിരഞ്ഞെടുത്ത് ഓവന്‍ ഹാര്‍ഗ്രീവ്‌സ്

Haroon Rasheed
UEFA Europa League - "Borussia Dortmund v Tottenham Hotspur"
UEFA Europa League - "Borussia Dortmund v Tottenham Hotspur" / VI-Images/GettyImages
facebooktwitterreddit

ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഹിയ, പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ ഏറ്റവും മികച്ച താരങ്ങളെന്ന് ക്ലബിന്റെ മുൻ മിഡ്ഫീല്‍ഡറും ഇംഗ്ലണ്ട് താരവുമായിരുന്ന ഓവന്‍ ഹര്‍ഗ്രീവ്‌സ്.

പ്രീമിയർ ലീഗ് പ്രൊഡക്ഷൻസിന് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ഗ്രീവ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. "മത്സരങ്ങള്‍ ജയിക്കാന്‍ നിങ്ങള്‍ ഒരു വഴി കണ്ടെത്തേണ്ടതുണ്ട്, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം, അവര്‍ നന്നായി കളിച്ചിരുന്നില്ല, മത്സരങ്ങള്‍ ജയിച്ചിരുന്നില്ല - കാര്യങ്ങള്‍ മാറേണ്ടതുണ്ടായിരുന്നു. അവർ ഗോളുകള്‍ വഴങ്ങുകയായിരുന്നു, ലിവർപൂളിനെതിരെ അഞ്ച് [ഗോളുകൾ] അല്ലെ വഴങ്ങിയത്? വാട്‌ഫോര്‍ഡിനെതിരെയുള്ള മത്സരം ശവപ്പെട്ടിയിലെ [അവസാന] ആണിയായിരുന്നു," ഹര്‍ഗ്രിവ്‌സ് വ്യക്തമാക്കി.

"എല്ലാ മത്സരങ്ങളിലും നന്നായി കളിച്ച് അവർ വിജയിക്കണമെന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. ക്രിസ്റ്റല്‍ പാലസിനെതിരെയുള്ള മത്സരം വെച്ച് നോക്കുമ്പോൾ ശനിയാഴ്ച മോശം പ്രകടനമായിരുന്നു, എന്നാലും അവർ ജയിച്ചു. പുതിയ മാനേജര്‍ക്ക് കീഴില്‍ ടീമിന് ഒത്തിണക്കം വരാന്‍ സമയമെടുക്കും. ഒരുപാട് താരങ്ങള്‍ അദ്ദേഹത്തിന കീഴില്‍ മെച്ചപ്പെടാന്‍ ശ്രമം നടത്തുന്നുണ്ട്.

"ആക്രമണപരമായി അവരിൽ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം വരേണ്ടതുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഹിയയും സീസണിലെ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരങ്ങളാണ്. അത് നമ്മള്‍ ശനിയാഴ്ച കണ്ടതാണ്," ഹര്‍ഗ്രിവ്‌സ് കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit