FC Barcelona News

ബാഴ്‌സലോണയുടെ കോൺട്രാക്ട് ഓഫർ ഒസ്മാനെ ഡെംബലെ ഇത് വരെയും സ്വീകരിച്ചിട്ടില്ലെന്ന് ജൊവാൻ ലപോർട്ട

Haroon Rasheed
FC Barcelona v A-League All Stars
FC Barcelona v A-League All Stars / Steve Christo - Corbis/GettyImages
facebooktwitterreddit

ബാഴ്‌സലോണ നൽകിയ കോൺട്രാക്ട് ഓഫർ ഒസ്മാനെ ഡെംബലെ ഇത് വരെ സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കാറ്റാലൻ ക്ലബിന്റെ പ്രസിഡന്റ് ജൊവാൻ ലപോർട്ട. ജൂൺ അവസാനത്തോടെ ക്ലബുമായുള്ള കരാർ അവസാനിക്കുന്ന ഫ്രഞ്ച് താരത്തെ ടീമില്‍ നിലനിറുത്താനാണ് ബാഴ്‌സക്ക് താത്പര്യം. ഇതിനായി അവർ താരത്തിന് പുതിയ കരാർ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

എന്നാല്‍ ഇതുവരെ താരം കരാര്‍ നീട്ടാന്‍ തയ്യാറായിട്ടില്ലെന്നാണ് ബാഴ്‌സോലണ പ്രസിഡന്റ് സ്ഥിരീകരിച്ചത്. താരത്തിൽ താത്പര്യമുള്ള ചെൽസിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ശുഭവാർത്തയാണ്.

"ഡെംബലെ? ഞങ്ങൾ (താരത്തിന്) ഓഫർ നൽകിയിട്ടുണ്ട്. അവന് മുന്നിൽ ഒരു ഓഫറുണ്ട്, പക്ഷെ അവൻ അത് ഇത് വരെ സ്വീകരിച്ചിട്ടില്ല. ഇത് വരെ ഒരു മറുപടിയും ഇല്ല," ലപോർട്ട പറഞ്ഞതായി ദി സൺ റിപ്പോർട്ട് ചെയ്‌തു.

2017ല്‍ 120 മില്യന്‍ യൂറോ നല്‍കിയായിരുന്നു ഫ്രഞ്ച് താരത്തെ ബാഴ്‌സലോണ ടീമിലെത്തിച്ചത്. എന്നാല്‍ പരുക്കും ഫോമില്ലായ്മയും കാരണും ബാഴ്‌സലോണയുടെ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ പലപ്പോഴും ഡെംബലെക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും, കഴിഞ്ഞ സീസണിൽ കാറ്റാലൻ ക്ലബിന് വേണ്ടി മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.

കഴിഞ്ഞ സീസണിന്റെ അവസാന സമയത്ത് സാവിയുടെ കീഴില്‍ ബാഴ്‌സയിലെ നിര്‍ണായക സാന്നിധ്യമാകാന്‍ യുവതാരത്തിന് കഴിഞ്ഞിരുന്നു. എങ്കിലും താരം ബാഴ്‌സയിൽ തുടരുമോ അതോ വേറെ ക്ലബ്ബിലേക്ക് ചേക്കേറുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.

ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ തോമസ് ടുഷേലിന് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് ഡെംബലെ. താരം ചെൽസിയിലേക്ക് ചേക്കേറാനുള്ള സാധ്യത ഇരുവരും തമ്മിൽ സംസാരിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നതെന്നും ദി സൺ അവരുടെ റിപ്പോർട്ടിൽ പറയുന്നു.

facebooktwitterreddit