La Liga

പതിമൂന്നു മത്സരങ്ങൾ നഷ്‌ടമായിട്ടും ലാ ലിഗ ടോപ് അസിസ്റ്റ് ചാർട്ടിൽ ഒന്നാമതെത്തി ഒസ്മാനെ ഡെംബലെ

Sreejith N
Ousmane Dembele Leads Top Assist Provider In La Liga
Ousmane Dembele Leads Top Assist Provider In La Liga / Eric Alonso/GettyImages
facebooktwitterreddit

സാവിയുടെ ബാഴ്‌സലോണ ടീമിൽ മറ്റൊരു ഡെംബലെ ഉയർത്തെണീറ്റു വരുന്നതാണ് ഇപ്പോൾ കാണുന്നത്. ഇന്നലെ സെൽറ്റ വിഗോയുമായി നടന്ന ലാ ലിഗ മത്സരത്തിലും ബാഴ്‌സലോണയുടെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചത് രണ്ട് അസിസ്റ്റുകൾ നൽകിയത് ഡെംബലെ ആയിരുന്നു. ഒബാമയാങ് രണ്ടു ഗോളുകളും ഡീപേയ് ഒരു ഗോളും നേടിയപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബാഴ്‌സയുടെ വിജയം.

ഇന്നലത്തെ മത്സരത്തിലെ രണ്ട് അസിസ്റ്റുകളോടെ ലാ ലിഗയിൽ ടോപ് അസിസ്റ്റ് നൽകിയ താരങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്താനും ഡെംബലെക്കു കഴിഞ്ഞു. ഈ സീസണിലിതു വരെ പതിമൂന്നു ലീഗ് ഗോളുകൾക്കാണ് ഫ്രഞ്ച് താരം വഴിയൊരുക്കിയത്. പതിനൊന്ന് അസിസ്റ്റുകൾ നേടിയ ബെൻസിമ രണ്ടാമതും പത്ത് അസിസ്റ്റുകൾ നേടിയ ജോർദി ആൽബ മൂന്നാമതുമാണ്.

രണ്ടാം സ്ഥാനത്തുള്ള ബെൻസിമയെക്കാൾ പത്ത് മത്സരങ്ങൾ കുറവു കളിച്ചാണ് ടോപ് അസിസ്റ്റ് ചാർട്ടിൽ ഡെംബലെ ഒന്നാം സ്ഥാനത്തെത്തിയതെന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പരിക്കും കരാർ പുതുക്കാൻ തയ്യാറാകാത്തതിനെ പേരിലുള്ള ശിക്ഷാ നടപടി എന്ന രീതിയിലും പതിമൂന്നു ലീഗ് മത്സരങ്ങൾ ഡെംബലെക്ക് മൊത്തത്തിൽ നഷ്‌ടമായിട്ടുണ്ട്.

സാവിക്ക്‌ കീഴിൽ നടത്തുന്ന മികച്ച പ്രകടനം മൂലം ഈ സീസണോടെ അവസാനിക്കുന്ന ഡെംബലെയുടെ കരാർ പുതുക്കാനുള്ള ആവശ്യം ശക്തമായിട്ടുണ്ട്. ഇതേതുടർന്ന് ഒരിക്കൽ നിർത്തിവെച്ച കരാർ ചർച്ചകൾ ബാഴ്‌സലോണ വീണ്ടും ആരംഭിച്ചു എങ്കിലും ഇതുവരെയും അതിൽ തീരുമാനം ആയിട്ടില്ല. താരം തുടരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകരുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit