കരാർ പുതുക്കാൻ തയ്യാറായി ഡെംബലെ, അവസാന തീരുമാനം ബാഴ്സലോണയുടേത്


ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ ബാഴ്സലോണ കരാർ പുതുക്കാൻ ഫ്രഞ്ച് മുന്നേറ്റനിര താരമായ ഒസ്മാനെ ഡെംബലെ സമ്മതമറിയിച്ചുവെന്ന് റിപ്പോർട്ടുകൾ. ജൂണിൽ ബാഴ്സലോണ കരാർ അവസാനിച്ച താരം നിലവിൽ ഫ്രീ ഏജന്റാണെങ്കിലും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞ കാറ്റലൻ ക്ലബിനൊപ്പം തന്നെ തുടരാനാണ് ഡെംബലെ താൽപര്യപ്പെടുന്നത്.
എന്നാൽ ഡെംബലെ കരാർ പുതുക്കാൻ തയ്യാറാണെങ്കിലും അതിൽ അവസാനത്തെ തീരുമാനം എടുക്കുക ബാഴ്സലോണയാകും എന്നാണു ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നത്. ലീഡ്സ് യുണൈറ്റഡ് താരമായ റഫിന്യക്കു വേണ്ടി ബാഴ്സ സജീവമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. അതിൽ ഏതെങ്കിലും തരത്തിലുള്ള തീരുമാനം ആയതിനു ശേഷമായിരിക്കും ഡെംബലെയുടെ കാര്യം ബാഴ്സലോണ പരിഗണിക്കുക.
Barcelona bid for Raphinha has been improved in the last 24 hours, still not matching £60m Chelsea bid accepted by Leeds. Raphinha wants to wait for Barça. 🇧🇷 #FCB
— Fabrizio Romano (@FabrizioRomano) July 8, 2022
Ousmane Dembélé accepted the new contract proposal, but now it depends on Barça.
📲 More: https://t.co/s2qyqfzQvi pic.twitter.com/q1ZntyFub0
ബാഴ്സലോണയും ഡെംബലെയും തമ്മിൽ കരാർ പുതുക്കാനുള്ള ചർച്ചകൾ വളരെ നാളുകളായി തുടർന്നുവെങ്കിലും പ്രതിഫലം സംബന്ധിച്ച് ധാരണയിൽ എത്താത്തതിനെ തുടർന്ന് അതിൽ തീരുമാനമായിരുന്നില്ല. നിലവിൽ ബാഴ്സ ഓഫർ ചെയ്ത തുക ഡെംബലെ ആവശ്യപ്പെട്ടതിനേക്കാൾ വളരെ കുറവാണെങ്കിലും മറ്റു ക്ലബുകളുടെ ഓഫർ ഇല്ലാത്തതിനാലാണ് കരാർ പുതുക്കാൻ താരം തയ്യാറെടുക്കുന്നതെന്നാണ് സൂചനകൾ.
അതേസമയം ഡെംബലെ കരാർ പുതുക്കാൻ തയ്യാറാണെങ്കിലും നിലവിൽ അതു പരിഗണിക്കാതെ റഫിന്യക്കു വേണ്ടിയുള്ള ശ്രമം തുടരാനാണ് ബാഴ്സലോണ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം ബ്രസീലിയൻ താരത്തിനു വേണ്ടിയുള്ള ഓഫർ ബാഴ്സലോണ വർധിപ്പിച്ചെങ്കിലും ഇപ്പോഴുമത് ചെൽസി ഓഫർ ചെയ്ത അറുപതു മില്യണിൽ എത്തിയിട്ടില്ല. അതേസമയം റഫിന്യ പരിഗണിക്കുന്നത് ബാഴ്സലോണയെ മാത്രമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.