ബാഴ്സലോണ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ സ്ഥിരീകരിച്ച് ഓസ്കാർ, ചർച്ചകൾ നടക്കുന്നുണ്ടെന്ന് ബ്രസീലിയൻ താരം


ബാഴ്സലോണ തന്നെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്ന കാര്യം സ്ഥിരീകരിച്ച് ബ്രസീലിയൻ മധ്യനിരതാരമായ ഓസ്കാർ. തന്റെ ഏജന്റും ബാഴ്സലോണയും തമ്മിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെന്ന് 2017ൽ ചെൽസിയിൽ നിന്നും ചൈനീസ് സൂപ്പർ ലീഗിലേക്ക് ചേക്കേറി നിലവിൽ ഷാങ്ഹായ് പോർട്ടിൽ കളിക്കുന്ന താരം വ്യക്തമാക്കി.
"അതെന്റെ അറിവിലുള്ള കാര്യമാണ്. ബാഴ്സലോണ ഞാൻ ലഭ്യമാണോ എന്ന കാര്യം ഏജന്റുമായി സംസാരിച്ചിട്ടുണ്ട്, ചൈനയിൽ ഫുട്ബോൾ മാർച്ച് വരെയും ഉണ്ടാകില്ലെന്ന കാര്യം അവർക്കറിയാം. ചിലപ്പോൾ അതുണ്ടായേക്കാം, പക്ഷെ ബാഴ്സ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നു പോകുന്നത്." ടിഎൻടി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ഓസ്കാർ പറഞ്ഞു.
The next player through the door at Barcelona? ?
— GOAL (@goal) January 21, 2022
Oscar is willing to take a pay cut to make it happen. pic.twitter.com/8sUWTrQ6MI
"ഈ താൽപര്യത്തെക്കുറിച്ച് അവർ എന്നോട് പറഞ്ഞിരുന്നു. അവർ കാര്യങ്ങളിൽ ഒരു തീരുമാനത്തിലെത്താൻ വേണ്ടി ശ്രമിക്കയാണ്. പുതിയ സൈനിംഗുകൾ രജിസ്റ്റർ ചെയ്യുന്നതിൽ ബാഴ്സലോണക്കു ബുദ്ധിമുട്ടുകളുണ്ട്. അവർക്ക് എന്റെ ക്ലബുമായി ചർച്ചകൾ നടത്തുന്നുണ്ട്."
"സീസണിന്റെ അവസാനം വരെയെങ്കിലും ഞാൻ ടീമിൽ ഉണ്ടാകണം എന്നാണ് അവർ പ്രതീക്ഷിക്കുന്നത്. അവർ ചർച്ചകൾ തുടരുകയാണ്, അത് നടക്കുന്നുമുണ്ട്. എന്നാൽ പുതിയ സൈനിംഗുകളെ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ അവർക്ക് പ്രശ്നങ്ങളുണ്ട്. ഡാനി ആൽവസും അതു നേരിട്ടിട്ടുണ്ട് എന്നു ഞാൻ കരുതുന്നു." ഓസ്കാർ പറഞ്ഞു.
ബാഴ്സലോണയെ പോലെ മികച്ചൊരു ക്ലബിനു തന്നിൽ താൽപര്യം തോന്നിയത് വലിയൊരു കാര്യമാണെങ്കിലും പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ട്രാൻസ്ഫർ നടത്തുന്നതിൽ യാതൊരു കാര്യവുമില്ലെന്ന് ഓസ്കാർ പറഞ്ഞു. ബാഴ്സയിൽ എത്താൻ കഴിയുന്നത് തനിക്കും, മികച്ച ഫോമിലുള്ള തന്നെ സ്വന്തമാക്കാൻ കഴിഞ്ഞാലത് ബാഴ്സലോണക്കും വളരെ ഗുണം ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു.
ലോകഫുട്ബോളിൽ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായ ഓസ്കാറിനു ആഴ്ചയിൽ 540000 പൗണ്ടാണ് പ്രതിഫലമായി ലഭിക്കുന്നത്. ബാഴ്സലോണയുടെ സാമ്പത്തിക സാഹചര്യങ്ങൾ മോശമായതിനാൽ തന്നെ പ്രതിഫലം കുറക്കാൻ താൻ തയ്യാറാണെന്നും താരം പറഞ്ഞു.
നിലവിൽ ഏറ്റവും മിനിമം വേതനം വാങ്ങി ബാഴ്സലോണയിൽ കളിക്കുന്ന ഡാനി ആൽവസിനു സമാനമായ രീതിയിൽ പ്രതിഫലം വാങ്ങി ആറു മാസത്തെ ലോൺ കരാറിൽ ബാഴ്സലോണയിലേക്ക് തനിക്ക് ചേക്കേറാൻ കഴിയുമെന്നും ഓസ്കാർ വ്യക്തമാക്കി. അതിനും അപ്പുറത്തേക്ക് കാറ്റലൻ ക്ലബിനു തന്നെ ആവശ്യമുണ്ടോ എന്നറിയില്ലെന്നും അത് ഏജന്റുമായി സംസാരിക്കേണ്ട കാര്യങ്ങളാണെന്നും താരം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.