റോണാൾഡോയല്ല, മറ്റൊരു പ്രീമിയർ ലീഗ് സ്ട്രൈക്കറിൽ താൽപര്യമുണ്ടെന്ന സൂചനകൾ നൽകി ബയേൺ സിഇഒ ഒലിവർ ഖാൻ


അടുത്ത സീസണിലേക്കുള്ള ബയേണിന്റെ പദ്ധതികൾക്കു വലിയ തിരിച്ചടി നൽകിയാണ് ടീമിന്റെ സൂപ്പർസ്ട്രൈക്കറായ റോബർട്ട് ലെവൻഡോസ്കി ബാഴ്സലോണയിലേക്ക് ചേക്കേറിയത്. ഇതോടെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയൊരു സ്ട്രൈക്കറെ ടീമിൽ എത്തിക്കാനുള്ള നീക്കങ്ങൾ ജർമൻ ക്ലബ് നടത്തുന്നുമുണ്ട്.
ലെവൻഡോസ്കി ബയേൺ വിട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തയ്യാറെടുക്കുന്ന റൊണാൾഡോ പകരക്കാരനായി ക്ലബ്ബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ വളരെയധികം ശക്തമായിരുന്നു. എന്നാൽ ബയേൺ സിഇഒ ഒലിവർ ഖാൻ ഉൾപ്പെടെയുള്ളവർ തങ്ങളുടെ പദ്ധതികളിൽ റൊണാൾഡോയെ പരിഗണിക്കുന്നില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയുണ്ടായി.
Bayern could make a move for Harry Kane 😱 #thfc #coys https://t.co/49uaOgu9hZ
— Tottenham News (@Spurs_fl) July 17, 2022
അതേസമയം ലെവൻഡോസ്കിക്ക് പകരക്കാരനായി മറ്റൊരു പ്രീമിയർ ലീഗ് സ്ട്രൈക്കറിൽ താൽപര്യമുണ്ടെന്ന സൂചനകളാണ് കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്ക് സിഇഒയായ ഒലിവർ ഖാൻ നൽകിയത്. ടോട്ടനം ഹോസ്പർ സ്ട്രൈക്കർ ഹാരി കേൻ ലെവൻഡോസ്കിക്ക് പകരക്കാരനായി എത്തുമോയെന്ന ചോദ്യത്തോട് താരത്തിൽ താൽപര്യമുണ്ടെന്ന് രീതിയിലാണ് ഒലിവർ ഖാൻ പ്രതികരിച്ചത്.
"ഹാരി കേൻ ടോട്ടനവുമായി കരാറുള്ള താരമാണ്. തീർച്ചയായും ഉയർന്ന നിലവാരത്തിലുള്ള മികച്ച സ്ട്രൈക്കറാണ് അദ്ദേഹം. എന്നാൽ അതു ഭാവിയിലേക്കുള്ള സ്വപ്നം മാത്രമാണ്. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് നോക്കാം." ജർമൻ മാധ്യമം ദി ബിൽഡിനോട് സംസാരിക്കുമ്പോൾ ഒലിവർ ഖാൻ പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോക്കു വേണ്ടി ബയേൺ മ്യൂണിക്ക് ശ്രമം നടത്താതിരുന്നതിന്റെ കാരണവും ഒലിവർ ഖാൻ വെളിപ്പെടുത്തി. റൊണാൾഡോയോട് തനിക്ക് വളരെയധികം ഇഷ്ടമുണ്ടെങ്കിലും ബയേൺ മ്യൂണിക്കിന്റെ ഫിലോസഫി വെച്ചു നോക്കുമ്പോൾ താരത്തെ ടീമിലെത്തിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് ഒലിവർ ഖാൻ പറയുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.