ലെവൻഡോസ്‌കി ബാഴ്‌സലോണയിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബയേൺ സിഇഒ ഒലിവർ ഖാൻ

Oliver Kahn Claims Lewandowski Will Not Leave Bayern This Summer
Oliver Kahn Claims Lewandowski Will Not Leave Bayern This Summer / CHRISTOF STACHE/GettyImages
facebooktwitterreddit

വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പോളണ്ട് സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കി ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞ് ബയേൺ മ്യൂണിക്ക് സിഇഒയും ക്ലബിന്റെ ഇതിഹാസതാരവുമായ ഒലിവർ ഖാൻ. ഒരു സീസണിൽ മുപ്പതു മുതൽ നാൽപതു വരെ ഗോളുകൾ നേടുന്ന താരത്തെ വിട്ടുകൊടുക്കാൻ ഒരിക്കലും ബയേണിനു കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ബയേണുമായുള്ള കരാർ ചർച്ചകൾ മുന്നോട്ടു പോകാത്തതിനെ തുടർന്നാണ് റോബർട്ട് ലെവൻഡോസ്‌കി ക്ലബ് വിടുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. അതിനിടയിൽ ഒരു പോളിഷ് ടെലിവിഷൻ താരം ബയേണുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് ക്ലബ്ബിനെ അറിയിച്ചുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഒലിവർ ഖാൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്.

"മറ്റൊരു സീസണിൽ കൂടി ലെവൻഡോസ്‌കി ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അവനിൽ ഞങ്ങൾക്ക് എന്താണുള്ളതെന്ന് അറിയാം, അതിനാൽ തന്നെ ഞങ്ങൾ വളരെ ശാന്തമായി തുടരുന്നു. എന്നാൽ പുറത്ത് ലെവൻഡോസ്‌കിയെ കുറിച്ച് ഏറ്റവും വലിയ അസംബന്ധം ആരു പറയുമെന്നതിനെ കുറിച്ച് മത്സരം നടക്കുന്നുണ്ട്."

ചർച്ചകൾ തുടർന്നു കൊണ്ടിരിക്കും. ഞങ്ങൾക്ക് ഭ്രാന്തില്ല, ഒരു സീസണിൽ മുപ്പതു മുതൽ നാൽപതു വരെ ഗോളുകൾ എന്തായാലും നേടുന്ന ഒരു താരത്തിന്റെ ട്രാൻസ്‌ഫറിനെ കുറിച്ച് ചർച്ചകൾ നടത്താനും ഞങ്ങളില്ല." ആമസോൺ പ്രൈമിനോട് സംസാരിക്കേ ഒലിവർ ഖാൻ പറഞ്ഞു.

ലെവൻഡോസ്‌കിയുമായി ബയേൺ മ്യൂണിക്ക് വരും ദിവസങ്ങളിൽ തന്നെ കരാർ ചർച്ചകൾ ആരംഭിക്കാനുളള സാധ്യത ഒലിവർ ഖാന്റെ വാക്കുകളിൽ തെളിഞ്ഞു കാണുന്നുണ്ട്. ബാഴ്‌സലോണയെ സംബന്ധിച്ച് അതു വലിയൊരു തിരിച്ചടിയാണ്. എന്നാൽ പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരു കക്ഷികളും ധാരണയിൽ എത്തിയില്ലെങ്കിൽ ബാഴ്‌സലോണക്ക് പ്രതീക്ഷയുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.